ഹയര്‍സെക്കന്‍ഡറി: തുല്യതാ ഇംപ്രൂവ്‌മെന്റ് പരീക്ഷ
തിരുവനന്തപുരം: 2018 നവംബറില്‍ ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതിയ പരീക്ഷാര്‍ഥികള്‍ക്കുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂലൈ 12നും, 13നും, 14നും കേരളത്തിലെ 14 ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. ഇംഗ്ലീഷ്, രണ്ടാം ഭാഷ, പാര്‍ട്ട് 3 വിഷയങ്ങള്‍ എല്ലാം ഉള്‍പ്പടെ പരമാവധി മൂന്ന് വിഷയങ്ങള്‍ ഇംപ്രൂവ് ചെയ്യാം. ഒന്നാം വര്‍ഷ തുല്യതാപരീക്ഷയിലെ ഏതെങ്കിലും വിഷയങ്ങള്‍ക്ക് ഹാജരാകാത്തവര്‍ക്ക് ആ വിഷയങ്ങള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം. നവംബറില്‍ രണ്ടാം വര്‍ഷ തുല്യതാപരീക്ഷ എഴുതി പരാജയപ്പെട്ടവര്‍ തോറ്റ വിഷയങ്ങളുടെ ഒന്നും രണ്ടും വര്‍ഷത്തെ പരീക്ഷകള്‍ വീണ്ടും എഴുതണം. ഒന്നാം വര്‍ഷ വിഷയങ്ങള്‍ ഈ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്നവര്‍ക്കൊപ്പം എഴുതണം.
ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി പരീക്ഷയ്ക്ക് പേപ്പര്‍ ഒന്നിന് 500 രൂപയാണ് ഫീസ്. നോട്ടിഫിക്കേഷന്റെ പൂര്‍ണ രൂപം www.d-hsekerala.gov.in
ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."