മര്‍കസ് വിദ്യാഭ്യാസ തട്ടിപ്പ്: താക്കീതായി നാട്ടുകാരുടെ റാലി
കുന്ദമംഗലം: വ്യാജ കോഴ്‌സിന്റെ മറവില്‍ കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയ മര്‍കസ് അധികൃതരുടെ നടപടിക്കെതിരേയും തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നാട്ടുകാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലി താക്കീതായി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്പിന് സമീപത്തുനിന്ന് തുടങ്ങിയ പ്രകടനം മര്‍കസിന്റെ പ്രധാന കവാടത്തിനടുത്തുള്ള സമരപ്പന്തലില്‍ സമാപിച്ചു. കോണ്‍ഗ്രസ്, സി.പി.ഐ, മുസ്‌ലിം ലീഗ്, ബി.ജെ.പി, എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, സാന്ത്വനം റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്‍കി.
പൗരസമിതി സമരസംഗമം കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അശോകന്‍ കല്ലറമ്മല്‍ ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി മുഖ്യപ്രഭാഷണം നടത്തി.
സി. അബ്ദുല്‍ ഗഫൂര്‍, സിദ്ദീഖ് തെക്കയില്‍, റസാഖ് കാരന്തൂര്‍, സി. സോമന്‍, അന്‍വര്‍ സാദത്ത് കുന്ദമംഗലം, ഖാദര്‍ മങ്കട, മൊയ്തീന്‍ കോയ കണിയാറക്കല്‍, നൗഫല്‍ കുന്ദമംഗലം, പുത്തലത്ത് ഭാസ്‌കരന്‍ പ്രസംഗിച്ചു. തട്ടിപ്പിനിരയായ വിദ്യാര്‍ഥികള്‍ക്ക് എത്രയും വേഗം ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ മര്‍കസ് അധികൃതര്‍ തയാറാകണമെന്ന് പൗരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. അതിന് ബന്ധപ്പെട്ടവര്‍ തയാറായില്ലെങ്കില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."