ഇന്നുള്ളത് അമ്മമാര്‍ അവഗണിക്കപ്പെടുന്ന കാലഘട്ടം: കാഞ്ചനമാല
കോഴിക്കോട്: സ്വന്തം മക്കളാല്‍ അമ്മമാര്‍ അവഗണിക്കപ്പെടുന്ന കാലഘട്ടമാണ് ഇന്നുള്ളതെന്ന് സാമൂഹിക പ്രവര്‍ത്തക കാഞ്ചനമാല. ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ വനിതാ വിഭാഗം മീഞ്ചന്ത ശ്രീരാമകൃഷ്ണന് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'സ്ത്രീദീപം' വനിതാ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
പുതിയ കാലഘട്ടത്തില്‍ മക്കളും അമ്മമാരും പരസ്പരം സംസാരിക്കുന്നത് കുറഞ്ഞുവരികയാണ്. സംസാരിക്കുന്നതാവട്ടെ ഫോണിലൂടെ മാത്രം.
ഇതോടെ അമ്മമാര്‍ക്ക് ചിരിക്കാനും കരയാനും കഴിയാത്ത അവസ്ഥയാണുള്ളതെന്നും കാഞ്ചനമാല പറഞ്ഞു.
തുടര്‍ന്നു നടന്ന സ്ത്രീ ശാക്തീകരണ സെമിനാറില്‍ സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ അഡ്വ. പി.എം ആതിര, പ്രൊഫ. ആര്യാ ഗോപി പ്രഭാഷണം നടത്തി. ഖദീജാ മുംതാസ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെ. രത്നം, ജയറാണി ദാസന്, ഉഷാ ദേവാനന്ദന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."