കേരളത്തില്‍ നിന്ന് ഈ വര്‍ഷം കാല്‍ലക്ഷത്തിലേറെ പേര് ഹജ്ജിന്
ഹജ്ജ് കമ്മിറ്റിക്കും സ്വകാര്യ ഗ്രൂപ്പുകള്‍ക്കും ക്വാട്ട കൂടി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കും ഇത്തവണ സീറ്റുകള്‍ അധികം ലഭിച്ചതോടെ ഈ വര്‍ഷം കേരളത്തില്‍ നിന്ന് കാല്‍ലക്ഷത്തിലധികം പേര്‍ക്ക് തീര്‍ഥാടനത്തിന് പോകാനാകും.സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം 13,249 പേര്‍ക്കാണ് അവസരം കൈവന്നത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് മാത്രം ഇത്തവണ 8,943 സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ മലയാളികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നടത്തുന്ന ട്രാവല്‍ ഗ്രൂപ്പുകള്‍ വഴി നാലായിരത്തിലേറെ പേരും തീര്‍ഥാടനത്തിന് പോകുന്നുണ്ട്. ഇതോടെ കേരളത്തില്‍ നിന്ന് മാത്രമുള്ള തീര്‍ഥാടകര്‍ കാല്‍ലക്ഷം കവിയും.
കേരളത്തില്‍ നിന്ന് ആദ്യമായാണ് ഇത്രയും തീര്‍ഥാടകര്‍ക്ക് ഹജ്ജിന് പോകാനാവുന്നത്. സഊദി ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചതാണ് ഹജ്ജ് കമ്മിറ്റികള്‍ക്കും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കും നേട്ടമായത്. ക്വാട്ട വര്‍ധനവ്, മെഹ്റമില്ലാതെ പോകുന്ന സ്ത്രീകളുടെ വര്‍ധന, മറ്റു സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ അധികം ഒഴിവ് വന്നത് അടക്കമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കൂടുതല്‍ പേര്‍ക്ക് അവസരം കൈവരാന്‍ കാരണം.
മുന്‍വര്‍ഷങ്ങളില്‍ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ആയിരത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം വെയിറ്റിങ് ലിസ്റ്റില്‍ രണ്ടായിരത്തിന് മുകളിലുള്ളവര്‍ക്ക് വരെ അവസരം കൈവന്നു. കരിപ്പൂരില്‍ നിന്ന് ജൂലൈ ഏഴിനും നെടുമ്പാശ്ശേരിയില്‍ നിന്ന് ജൂലൈ 14നുമാണ് ഹജ്ജ് സര്‍വിസുകള്‍ ആരംഭിക്കുന്നത്.
കേരളത്തിലെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളില്‍ സ്റ്റാര്‍ വണ്‍ കാറ്റഗറിയില്‍ 29 ഗ്രൂപ്പുകള്‍ക്ക് 4350 സീറ്റാണ് ഇത്തവണ ലഭിച്ചത്. ഒന്നാംകാറ്റഗറിയില് 17 ഗ്രൂപ്പുകള്‍ക്ക് 1803 സീറ്റും രണ്ടാം കാറ്റഗറിയില്‍ 54 ഗ്രൂപ്പുകള്‍ക്ക് 2790 സീറ്റും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ട്രാവല്‍ ഗ്രൂപ്പുകള്‍ വഴി നാലായിരത്തോളം പേര്‍ക്കും അവസരം ലഭിക്കുന്നത്.സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ ഹജ്ജ് സര്‍വിസുകളും ജൂലൈ ആദ്യവാരത്തില്‍ തുടങ്ങും.മലബാറില്‍ നിന്നാണ് സ്വകാര്യ ഗ്രൂപ്പ് വഴി കൂടുതല്‍ പേര് ഹജ്ജിന് പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."