മോദി ദരിദ്രരെക്കുറിച്ച് സംസാരിക്കുന്നു; സമ്പന്നരെ സഹായിക്കുന്നു: സഞ്ജീവ റെഡ്ഢി
കോഴിക്കോട്: മോദി ദരിദ്രരെക്കുറിച്ച് സംസാരിക്കുകയും അതേസമയം സമ്പന്നരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ പ്രസിഡന്റ് ജി. സഞ്ജീവ റെഡ്ഢി. ജി. രാമാനുജം പുരസ്കാരം എം.പി വീരേന്ദ്രകുമാര്‍ എം.പിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കമ്പോളങ്ങളോട് പിടിച്ചുനില്ക്കാന് ഇന്ത്യന്‍ മാര്‍ക്കറ്റിന് കഴിയുന്നില്ല. മോദിയുടെ വികലമായ നയത്തിനും ആഗോള പ്രതിസന്ധികള്‍ക്കിടയിലും പെട്ട് ഇന്ത്യയിലെ തൊഴിലാളികള്‍ ദുരിതത്തിലായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ജി.ഡി.പി താഴ്ന്നു കൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് എന്ത് ഗുണമാണുണ്ടായതെന്ന് ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളോട് പറയണമെന്നും സഞ്ജീവ റെഡ്ഢി കൂട്ടിച്ചേര്‍ത്തു. കെ.പി കേശവമേനോന് ഹാളില്‍ നടന്ന പരിപാടിയില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് അധ്യക്ഷനായി. മുന്‍ മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പ്രശംസാപത്രം സമര്‍പ്പിച്ചു. പി.വി ഗംഗാധരന്, പി.വി ചന്ദ്രന്, അഹമദ്കുട്ടി ഉണ്ണികുളം, കെ. സുരേന്ദ്രന്, പി.പി ആലി, അഡ്വ. എം. രാജന്, എം.പി പത്മനാഭന് സംസാരിച്ചു. എം.പി വീരേന്ദ്രകുമാര്‍ എം.പി മറുപടി പ്രസംഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."