സി.ഒ.ടി നസീറിന് എല്ലാസഹായവും നല്‍കും: കെ. മുരളീധരന്‍
തലശ്ശേരി: വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ പിടികൂടാത്ത പൊലിസ് നടപടിക്കെതിരേ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീര്‍ കോടതിയില്‍ പോയാല്‍ എല്ലാസഹായവും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുമെന്ന് നിയുക്ത എം.പി കെ. മുരളീധരന്‍. സി.ഒ.ടി നസീര്‍ നല്‍കിയ മൊഴി ഭരണപക്ഷ എം.എല്‍എയ്ക്ക് എതിരായാണ്. എന്നിട്ടും സംഭവത്തില്‍ അറസ്റ്റുണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
എം.പിയും എം.എല്‍.എയും യോജിച്ചുപോകേണ്ടവരാണ്. യു.ഡി.എഫ് എം.എല്‍.എയായ എം. വിന്‍സെന്റിനെതിരേ രണ്ടുവര്‍ഷം മുമ്പ് ഒരുസ്ത്രീ നല്‍കിയ പരാതിയില്‍ നിയമസഭയില്‍ പോലും പ്രവേശിപ്പിക്കാതെ രണ്ടുമാസം നെയ്യാറ്റിന്‍കര ജയിലിലടച്ചിരുന്നു. വിന്‍സെന്റിന്റെ കാര്യത്തില്‍ അനുവര്‍ത്തിച്ച നയം എല്ലാ കാര്യങ്ങള്‍ക്കും ബാധകമാണ്. അല്ലാതെ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും വെവ്വേറെ നയമല്ല വേണ്ടത്.
അക്രമം ഇപ്പോള്‍ എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്. വിജയിച്ച എം.പിയെ പോലും കൊല്ലത്ത് തടയാന്‍ ശ്രമിച്ചു. ജയിച്ചു വന്ന എം.പിയെ വധിക്കാന്‍ നോക്കിയ സംഭവംവരെ ഇവിടെയുണ്ടായി. അതിനെ മറക്കാന്‍ വേണ്ടി കടം കൊടുത്തതിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ ലാഭത്തിനുവേണ്ടി യു.ഡി.എഫിന്റെ തലയില്‍കെട്ടി വയ്ക്കുകയായിരുന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."