സഊദിയ സന്ദേശങ്ങളിൽ വട്ടം കറങ്ങി സഊദി പ്രവാസികൾ
റിയാദ്: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സഊദിയിൽ നിന്നും സഊദി എയർലൈൻസ് പുതിയ സർവീസ് പ്രഖ്യാപിച്ചതോടെ തുടങ്ങിയ അവ്യക്തതകളിൽ വട്ടം കറങ്ങി സഊദി പ്രവാസികൾ. സഊദിയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഏറെ ആഹ്ളാദം നൽകുന്ന തരത്തിൽ ആദ്യം റിപ്പോർട്ടുകൾ വന്നുവെങ്കിലും ഇതിലെ അവ്യക്തത നില നിൽക്കെ, സഊദിയ നേരത്തെ പുറത്തിറക്കിയ ട്വീറ്റ് പിൻവലിച്ചതായാണ് വിവരം. പ്രഖ്യാപനം വന്നു ദിവസങ്ങൾ പിന്നിട്ടിട്ടും ഇന്ത്യക്കാർക്ക് യാത്ര ചെയ്യാനാകുമോ എന്നതിൽ അവ്യക്തത തുടരുന്നതിനിടെയാണ് സഊദിയയുടെ നിലപാട് മാറ്റം. നേരത്തെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര അനുവദിച്ചതായി സഊദിയയുടെ ഔദ്യോഗിക ട്വിറ്ററിൽ നൽകിയ പോസ്റ്റ് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്. സഊദി സിവിൽ ഏവിയേഷൻ സർക്കുലർ പ്രകാരം ഇന്ത്യയിൽ നിന്നും നേരിട്ട് യാത്രക്കാരുമായി വിമാന സർവ്വീസിന് വിലക്കുള്ളതിനാൽ സഊദിയ പ്രഖ്യാപിച്ച ഷെഡ്യൂളിൽ ഇന്ത്യയിൽ നിന്നുള്ള സർവ്വീസുകൾ നടക്കുമോയെന്ന് പ്രവാസികൾ സംശയമുന്നയിക്കുന്നതിടെയാണ് ആഹ്ളാദ വാർത്തകൾക്ക് വിരാമമിട്ട് സഊദിയ ട്വീറ്റുകൾ പിൻവലിച്ചത്.
ഇന്ത്യയിൽ കൊച്ചി, ദൽഹി, മുംബൈ എന്നിവടങ്ങളിലേക്കുൾപ്പെടെ വിവിധ രാജ്യങ്ങളിലെ 33 കേന്ദ്രങ്ങളിലേക്ക് സർവ്വീസ് പുനഃരാരംഭിക്കുമെന്നായിരുന്നു സഊദിയയുടെ ട്വീറ്റ്. എന്നാൽ, തിങ്കളാഴ്ച്ച ഈ ട്വീറ്റ് സഊദിയ ട്വിറ്ററിൽ നിന്നും പിൻവലിച്ചതോടെ പ്രവാസികളെ വീണ്ടും ആശങ്കയിലാഴ്ത്തി. സഊദി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അവസാന സർക്കുലർ പ്രകാരം ഇന്ത്യയിൽ നിന്നും നിലവിൽ സഊദിയിലേക്ക് നേരിട്ടുള്ള സർവ്വീസുകൾ അനുവദിച്ചിട്ടില്ല. നിലവിൽ ദുബൈയിൽ 14 ദിവസം ക്വറന്റൈനിയിൽ കഴിഞ്ഞാണ് മലയാളികളടക്കമുള്ളവർ ഇപ്പോൾ സഊദിയിൽ എത്തുന്നത്.
സഊദി എയർലൈൻസ് വിമാന സർവീസ് പുനരാരംഭിക്കുമെന്ന വാർത്ത അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കുമെന്നും സഊദിയിലേക്ക് തിരിച്ചെത്താൻ സാധിക്കുമെന്നുമുള്ള തരത്തിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. നേരത്തെ നൽകിയ ട്വീറ്റിൽ പെർമിറ്റ് ഉള്ളവർക്ക് എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കുകയും ചെയ്‌തതും സെപ്തംബർ 15 മുതൽ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കപ്പെട്ടവരിൽ റി എൻട്രി വിസ, വിസിറ്റിംഗ് വിസ, പുതിയ വിസ എന്നിവർ ഉൾപ്പെടുന്നതിനാൽ സഊദി എയർലൈൻസ് സൂചിപ്പിച്ച പ്രത്യേകം പെർമിറ്റ് ഉള്ളവർ എന്ന വിഭാഗത്തിൽ ഇവരും ഉൾപ്പെടില്ലേ എന്ന സംശയവും നില നിൽക്കുന്നതിനിടെയും പ്രവാസികൾ തിരിച്ചെത്താൻ കഴിയുമെന്ന വിശ്വാസത്തിലായിരുന്നു. അതിനിടെയാണ് ഇന്ന് സഊദിയ പഴയ ട്വീറ്റ് പിൻവലിച്ചത്. എന്നാൽ, ട്വീറ്റ് പിൻവലിച്ചതിനെ കുറിച്ച് കാരണം വ്യക്തമല്ല.
ഇതിൽ ഇന്ത്യയിൽ നിന്നും ഇപ്പോൾ നേരിട്ട് സഊദിയിലേക്ക് വിമാന യാത്രക്ക് വിലക്ക് നില നിൽക്കുന്നുണ്ട്. പതിനാല് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ താമസിച്ചവർക്ക് സഊദിയിലേക്ക് വിലക്കുള്ളതിനാൽ മലയാളികളടക്കമുള്ളവർ ദുബായ് വഴിയാണ് ഇപ്പോൾ സഊദിയിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ ദിവസം സന്ദർശക വിസയിലുള്ള മലയാളി കുടുംബവും ഇത്തരത്തിൽ സഊദിയിൽ പ്രവേശനം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."