പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ ദുരന്തങ്ങള്‍ വിളിച്ചു വരുത്തുന്നു
ചാരുംമൂട്: വികസത്തിന്റെ പേരില്‍ ഒരുപ്രദേശത്തെ പ്രകൃതി രമണിയമായ മലകള്‍ ഇടിച്ചു കടത്തുന്നവര് ജനങ്ങള്‍ക്ക് പകരം നല്‍കുന്നത് പ്രകൃതിദുരന്തങ്ങള്‍ മാത്രം. ഇതാണ് കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയുടെ തെക്ക്-വടക്ക് അതിര്‍ത്തിയില്‍ അനുഭവപ്പെട്ട ഭൂചലനങ്ങളുടെ കാരണമായി വിദ്ഗധര്‍ ചൂണ്ടി കാട്ടുന്നത്. ജില്ല അതിര്‍ത്തി പഞ്ചായത്തായ പാലമേല്‍ കഞ്ചുകോട്, മറ്റപ്പള്ളി പ്രദേശങ്ങള്‍ മലകളാല്‍ ചുറ്റപ്പെട്ട പ്രദേശമായിരുന്നു.
ഇന്ന് പകുതി മലകള്‍ പോലും ഇല്ലാത്ത പ്രദേശമായി ഇവിടം മാറി. രാഷ്ട്രീയ കക്ഷിഭേദമില്ലാതെ പണക്കൊഴിപ്പില്‍ ഇവിടെങ്ങളിലെ മലകള്‍ അവര്‍ കൊണ്ടുപോയി. മണ്ണ് വ്യാപകമായി കടത്തിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. എത്ര വലിയ കൊടുംവേനലിലും ധാരാളം കുടിവെള്ള സ്രോതസുകള്‍ ഉണ്ടായിരുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് ദാഹമകറ്റാന്‍ ഒരു തുള്ളി വെള്ളം ഇപ്പോള്‍ കിട്ടാനില്ല. പാവപ്പെട്ട ജനവിഭാഗം താമസിക്കുന്ന മറ്റപ്പള്ളി, തണ്ടാനുവിള, കഞ്ചികോട്, കുടശ്ശനാട് ഭാഗത്തെ മണ്ണെടുപ്പ് അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ അപേക്ഷ. കണ്ണുരുട്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടിമാറ്റി തുടര്‍ന്നും മണ്ണെടുക്കാന്‍ ഈ പ്രദേശങ്ങളില്‍ വാഹനവുമായി വന്നാല്‍ തടയുമെന്ന ദൃഢപ്രതിജ്ഞയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."