നിപാ: കൊല്ലത്ത് നാലുപേര്‍ നിരീക്ഷണത്തില്‍
കൊല്ലം: സംസ്ഥാനത്ത് നിപാ രോഗം സ്ഥിരീകരിച്ചതോടെ നിപാ ബാധ സംശയിച്ച് നാലുപേര്‍ കൊല്ലത്ത് നിരീക്ഷണത്തിലായി. ഇതിനെ തുടര്‍ന്ന്,കൊല്ലം ജില്ലയിലും ആരോഗ്യവകുപ്പ് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിയുടെ സഹപാഠികളായ കൊട്ടാരക്കര, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള നാലു വിദ്യാര്‍ത്ഥികളാണ് കൊല്ലത്ത് നിരീക്ഷണത്തിലുള്ളത്. രണ്ടിടത്തും രണ്ടുവീതംപേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിക്കൊപ്പം പരിശീലന പരിപാടിയില്‍
പങ്കെടുത്തവരാണ് കൊല്ലത്ത് നിരീക്ഷണത്തിലുള്ള മൂന്നുപേരും. പാരിപ്പള്ളി മെഡിക്കല്‍ കോളജ്,കൊല്ലം ജില്ലാ ആശുപത്രി എന്നിവയില്‍ അടക്കം ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടങ്ങി. നിലവില്‍ നാലുപേര്‍ക്കും പനിയോ രോഗലക്ഷണങ്ങളോ ഇല്ല. മുന്‍കരുതലിന്റെ ഭാഗമായി നാലുപേരെയും വീട്ടില്‍ത്തന്നെയാണ് നിരീക്ഷിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. എല്ലാ ആശുപത്രികളിലും പനി ക്ലിനിക്കുകളും തുടങ്ങിക്കഴിഞ്ഞു. കടുത്ത പനി ബാധിച്ച രോഗികള്‍ക്ക് പ്രത്യേക പരിഗണന നല്കി അടിയന്തര ചികിത്സ ലഭ്യമാക്കാനാണ് തീരുമാനം. പനി കണ്ടെത്തിയവര്‍ക്ക് മാസ്കുകള്‍ നല്‍കും. ആശുപത്രികളില്‍ കഫ് കോര്‍ണറുകള്‍ പ്രവര്‍ത്തിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊല്ലം ജില്ലയില്‍ ആര്‍ക്കും നിപാ രോഗബാധ സംശയിക്കുന്നില്ലെന്നും ഡി.എം.ഒ അറിയിച്ചു.
ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ,കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ഇവിടെ ഡെങ്കി,എച്ച് 1 എന്‍ 1 പനിയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തോട്ടംമേഖലകളില്‍ കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ നടന്നിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."