സമസ്ത മദ്‌റസകളുടെ എണ്ണം 9709; എട്ട് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി എട്ട് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദറസകളുടെ എണ്ണം 9709 ആയി ഉയര്‍ന്നു.
തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ മുസഫ്ഫ (അബൂദബി), തഅ്‌ലീമുല്‍ ഖുര്‍ആന്‍ മദ്‌റസ ബനിയാസ് (അബൂദബി), ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചളവറ (പാലക്കാട്), മദ്‌റസത്തുല്‍ ഫതഹ് മദ്‌റസ വഴിപ്പാറ (മലപ്പുറം), മിഫ്താഹുല്‍ഹുദാ ബ്രാഞ്ച് മദ്‌റസ ചുങ്കത്തറ (മലപ്പുറം), മുഹ്‌യദ്ദീന്‍ മദ്‌റസ പുലിക്കുന്ന് (കാസര്‍കോട്), ആദര്‍ശ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മിജാര്‍ (ദക്ഷിണകന്നട), ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ ഗുഡീനപാലി (ദക്ഷിണകന്നട) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
കോഴിക്കോട് സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, ടി.കെ പരീക്കുട്ടി ഹാജി, എം.സി മായിന്‍ഹാജി, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പി.എ ജബ്ബാര്‍ ഹാജി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."