HOME
DETAILS
MAL
ക്ലാസില്‍ പങ്കെടുത്തില്ല: 22 പേര്‍ക്കെതിരേ കേസ്
backup
July 25 2016 | 22:07 PM
തളിപ്പറമ്പ്: ജില്ലാ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സീറോ അവര്‍ എന്ന പേരില്‍ നടപ്പാക്കിയ റോഡ് നിയമം പാലിക്കാത്തവര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാത്ത 22 പേര്‍ക്കെതിരേ കേസെടുത്തു. തളിപ്പറമ്പ് മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയായി പിടികൂടിയ 62 ഇരുചക്ര വാഹന യാത്രികരോട് ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഞായറാഴ്ച നടന്ന ക്ലാസില്‍ 40 പേര് മാത്രമാണ് പങ്കെടുത്തത്. ബോധവല്‍ക്കരണ പരിപാടിയില്‍ സി.ഐ കെ വിനോദ് കുമാര്‍ ക്ലാസെടുത്തു. എല്ലാ വ്യാഴം, ഞായര്‍ ദിവസങ്ങളിലുമാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."