കുട്ടികളുടെ ആരോഗ്യവും സ്വഭാവ രൂപീകരണവും ചുറ്റുപാടുകളെ ആശ്രയിച്ച്; ഡോ.അലക്‌സാണ്ടര്‍ ജേക്കബ്
ചങ്ങനാശ്ശേരി : കുട്ടികളുടെ മാനസിക ആരോഗ്യവും സ്വഭാവരൂപീകരണവും അവരുടെ ചുറ്റുപാടുകളെയും ഭക്ഷണരീതിയേയും ആശ്രയിച്ചാണ് ഇരിക്കുന്നതെന്ന് മുന്‍ ഡിജിപി ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബ് അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ പങ്ക് വലുതാണ്. കുട്ടികളുടെ സ്വഭാവവും ബുദ്ധിശക്തിയും ഓര്‍മ്മ ശക്തിയും പഠനവും വര്‍ധിപ്പിക്കുന്നതില്‍ പോഷകാഹാരത്തിന്റെ പങ്ക് വളരെ വലുതാണെന്നും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള 'നല്ല കുട്ടികള്‍ നല്ല രക്ഷിതാക്കള്‍' എന്ന വിഷയത്തില്‍ ചങ്ങനാശേരി സംഘടിപ്പിച്ച ഏകദിന സംസ്ഥാന നേതൃത്വ പരിശീലന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട്് അധ്യക്ഷനായി. ചങ്ങനാശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ലാലിച്ചന്‍ കുന്നുംപറമ്പില്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ ട്രഷറര്‍ മന്‍സൂര്‍ അബ്ദുറഹ്മാനിയ ആലപ്പുഴ മറ്റു ഭാരവാഹികളായ ബേബി ഫിലിപ്പോസ് പിറവം പ്രസന്ന സുരേന്ദ്രന്‍ എറണാകുളം, ശാന്തകുമാര്‍ തിരുവനന്തപുരം, ഉമ്മര്‍ പാടലടുക്ക, ശ്രീജിത്ത,ത്യശ്ശുര്‍ വിനോദ് അണിമംഗലം, സിദ്ദീഖ് കോഴിക്കോട്, സെലീന കുമളി എന്നിവര്‍ സംസാരിച്ചു. പ്രളയദുരിതാശ്വാസത്തിന് മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലകളായ ആലപ്പുഴ കോട്ടയം എറണാകുളം വയനാട് ഇടുക്കി ജില്ലകളിലെ ഭാരവാഹികള്‍ക്കും സിപിടി ദുരന്തനിവാരണ സേനയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ പ്രപര്‍ത്തകര്‍ക്കുമുള്ള സ്‌നേഹോപഹാരം മുന്‍ ഡിജിപി ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബ് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."