കരിമ്പനി: വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു
കണ്ണൂര്‍: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ മാനന്തേരി തൊണ്ടിലേരി ലക്ഷം വീട്ടില്‍ പതിനാറുകാരന് കരിമ്പനി സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് വിദഗ്ദ്ധ സംഘം സ്ഥലം സന്ദര്‍ശിച്ചു. രോഗം പരത്തുന്ന മണലീച്ചയുടെ പ്രജനനത്തിന് അനുകൂലമായതും രോഗ സംക്രമണത്തിന് സാധ്യതയുള്ളതുമാണ് പ്രദേശമെന്ന് സംഘം വിലയിരുത്തി. മണലീച്ചയെ ശേഖരിക്കുകയും സമീപ പ്രദേശവാസികളുടെ രക്ത പരിശോധന നടത്തി മറ്റാര്‍ക്കും രോഗബാധ ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പ്രദേശത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ ഇന്ന് അതിരാവിലെ മണലീച്ചയുടെ സാന്ദ്രതാപഠനം നടത്തുകയും വീടുകളില്‍ ഇന്‍ഡോര്‍ റസിഡ്വല്‍ സ്‌പ്രേയിങ് നടത്തുകയും ചെയ്യും.
ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെയും പി.എച്ച്.സിയുടെയും ആഭിമുഖ്യത്തില്‍ 28ന് ബോധവല്‍ക്കരണ ക്ലാസും മെഡിക്കല്‍ ക്യാംപും നടത്തുമെന്നും ഡി.എം.ഒ അറിയിച്ചു. പുതുച്ചേരി വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലെ സയന്റിസ്റ്റ് ഡോ. ആര്‍ ശ്രീനിവാസന്‍, വി.സി.ആര്‍.സി കോട്ടയം ഫീല്‍ഡ് സ്റ്റേഷനിലെ സയന്റിസ്റ്റ് ഡോ.എന്‍ പ്രദീപ് കുമാര്‍, പരിയാരം മെഡിക്കല്‍ കോളജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. എ.കെ ജയശ്രീ, എന്റമോളജിസ്റ്റ് ഡോ. എ.കെ വേണുഗോപാലന്‍ എന്നിവരാണ് വിദഗ്ദ്ധ സംഘത്തില്‍ ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."