ജീപ്പും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം; ഒരാള്‍ക്ക് പരിക്ക്
കൊല്ലം: പാരിപ്പള്ളിനിലമേല്‍ റൂട്ടില്‍ കൈതോട് പ്രിയദര്‍ശിനി ജംഗ്ഷനില്‍ ജീപ്പും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജീപ്പ് യാത്രികരായ നിലമേല്‍ എലിക്കുന്നാമുകള്‍ നാസി മന്‍സിലില്‍, ഫല്‍വര്‍മില്‍ ഉടമ ബദറുദ്ദീന്‍ (72),സഹായി തടത്തരികത്ത് വീട്ടില്‍ അസൂറ (38) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ, അസൂറയുടെ മാതാവ് ഫാത്തിമയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുറ സംഭവസ്ഥലത്തും ബദറുദ്ദീന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
ഇന്ന് രാവിലെ ഒന്‍പതോടെ കൈതോട് പ്രിയദര്‍ശിനി ജംഗ്ഷനിലായിരുന്നു അപകടം. ചിതറയില്‍ നിന്നും ചരക്കുമായി പാരിപ്പള്ളിയിലേക്ക് വന്ന ലോറി എലിക്കുന്നാമുകളില്‍ നിന്നും നിലമേലേക്ക് വന്ന ജീപ്പിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്ത കടയില്‍ ഇടിച്ചുകയറി. നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തി. ചടയമംഗലം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."