HOME
DETAILS
MAL
അര്‍ണബ് ഗോസ്വാമിക്ക് സുപ്രിംകോടതിയുടെ വിമര്‍ശം
backup
October 26 2020 | 17:10 PM
ന്യുഡല്‍ഹി: റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രിംകോടതിയുടെ വിമര്‍ശം.
പാല്‍ഗര്‍ ആള്‍ക്കൂട്ട ആക്രമ കേസിലെ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വിക്കെതിരെ മഹാരാഷ്ട്ര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് മുംബൈ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബേഡേയുടെ വിമര്‍ശനം.
ഉത്തരവാദിത്തത്തോടെയുള്ള റിപ്പോര്‍ട്ടിംഗ് നടത്തുമെന്ന ഉറപ്പ് അര്‍ണബ് ഗോസ്വാമിയില്‍ നിന്ന് ഉണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ പറഞ്ഞു. ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ല. സമൂഹത്തില്‍ സമാധാനവും ഐക്യവുമാണ് പ്രധാനം. അത് ഇല്ലാതാക്കുന്ന ഇടപെടലുകള്‍ അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."