ബഹ്‌റൈന്‍-സഊദി ബന്ധം ഊഷ്മളവും ശക്തവുമെന്ന് ബഹ്‌റൈന്‍
മനാമ: സഊദി അറേബ്യയുമായി ബഹ്‌റൈനുള്ളത് പങ്കുവെക്കലിന്റെ ഊഷ്മളമായ ബന്ധമാണെന്നും ചരിത്രപരമായ ഈ ബന്ധം ശക്തമാണെന്നും ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി.
ഗള്‍ഫ് ശാക്തീകരണത്തിന് സൗദി അറേബ്യന്‍ ഭരണാധികാരി കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുസുഊദ് നടത്തുന്ന ശ്രമങ്ങള്‍ പ്രസക്തമാണെന്നും അദ്ധേഹം പ്രശംസിച്ചു.
ബഹ്‌റൈനിലെത്തിയ സൗദി ഗതാഗത കാര്യ മന്ത്രി ഡോ. നബീല്‍ ബിന്‍ മുഹമ്മദ് അല്‍ആമൂദിയെ റിഫ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈനും സൗദിയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും പരസ്പര സഹകരണവും ഏറ്റവും ശക്തമായ നിലയിലാണിപ്പോഴുള്ളതെന്ന് ഡോ. നബീല്‍ പറഞ്ഞു.
ബഹ്‌റൈന് എല്ലാ അര്‍ഥത്തിലും പിന്തുണയും സഹായവും നല്‍കുന്നതില്‍ സൗദി മുന്‍നിരയിലാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇരു ജനതകളും തമ്മിലുള്ള സ്‌നേഹ ബന്ധവും സഹകരണവും പറഞ്ഞറിയാക്കാനാവാത്ത വിധം അത്യുന്നതമാണ്.
സൗദി ഭരണാധികാരികള്‍ക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്ന പ്രധാനമന്ത്രി കൂടുതല്‍ വളര്‍ച്ചയിലേക്കും പുരോഗതിയിലേക്കും രാജ്യത്തെയും ജനതയെയും നയിക്കാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു. തനിക്ക് നല്‍കിയ സ്വീകരണത്തിന് ഡോ. ന ബീല്‍ നന്ദി അറിയിച്ചാണ് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."