HOME
DETAILS
MAL
ഇത് അംഗീകരിക്കാന്‍ കഴിയില്ല; അര്‍ണബിനോട് സുപ്രിംകോടതി
backup
October 27 2020 | 01:10 AM
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടി.വിക്കും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്കുമെതിരേ സുപ്രീംകോടതി. 'തുറന്നുപറയാം, എനിക്കിതിനോട് യോജിക്കാനാവില്ല. മാധ്യമപ്രവര്‍ത്തനത്തില്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണം', ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
സോണിയ ഗാന്ധിക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.ഇത്തരത്തിലുള്ള പൊതുവ്യവഹാരമല്ല നമുക്കടിയിലുള്ളത്.
സമൂഹത്തിലെ സമാധാനവും ഐക്യവുമാണ് പ്രധാനമെന്നും ആരും ചോദ്യം ചെയ്യപ്പെടുന്നതില്‍ നിന്നു രക്ഷപ്പെടില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."