ശമ്പളം പിടിയ്ക്കാന്‍ പുതുവഴി തുറന്ന് സര്‍ക്കാര്‍; പരിഷ്‌കരണങ്ങളുടെ നാലാംഗഡു പണമായി നല്‍കും
തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിയ്ക്കാന്‍ പുതുവഴി തുറന്ന് സര്‍ക്കാര്‍. ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ നാലാംഗഡു പണമായി നിലവിലെ പി.എഫ് പലിശ സഹിതം ഒന്നാം തിയതി നല്‍കാന്‍ ധനവകുപ്പ് തീരുമാനിച്ചു.
ഒരു മാസം കൈയ്യില്‍കിട്ടുന്ന ശമ്പളത്തിനു തുല്യമായ തുക ഇതിലൂടെ ജീനവക്കാരുടെ അക്കൗണ്ടിലെത്തും. സാലറി ചലഞ്ചിന്റെ പേരില്‍ വിയോജിച്ചു നില്‍ക്കുന്ന ജീവനക്കാരുടെ പ്രതിഷേധം ഇതുവഴി തണുപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
ഇതിന് ഏതാണ്ട് 1,538 രൂപ അധികമായി സര്‍ക്കാരിന് ചിലവാകും .കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ശമ്പളപരിഷ്‌കരണത്തിന്റെ കുടിശിക തുകയുടെ മൂന്നു ഗഡുക്കളും ഈ സര്‍ക്കാര്‍ പി.എഫില്‍ ലയിപ്പിക്കുകയാണ് ചെയ്തത്.
അവസാനത്തെ ഗഡുവാണ് അടുത്തമാസം ഒന്നിന് നല്‍കേണ്ടത്. തസ്തിക അനുസരിച്ച് 6,000 രൂപ മുതല്‍ 70,000 രൂപവരെ ജീവനക്കാര്‍ക്ക് ഒന്നാം തീയതി ലഭിക്കും. നെറ്റ് സാലറിക്ക് തുല്യമായ തുകവരുമിത്. ഈതുക വേണമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിക്ഷേപിക്കാം.
ബാക്കിവരുന്ന തുക പത്തു തവണയായി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മതിയാകും. ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം വരുന്നതുവഴി ജീവനക്കാര്‍ക്കുണ്ടാകുന്ന സാമ്പത്തിക ഞെരുക്കം ഒരുപരിധി വരെ ഇത് കുറയ്ക്കും. പെന്‍ഷന്‍ കമ്യൂട്ടേഷനിലെ കുടിശിക ഒരു ഗഡുവും ഒന്നാം തീയതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."