അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ വെറുപ്പ് പ്രചരിപ്പിക്കലല്ല: എഡിറ്റേഴ്‌സ് ഗില്‍ഡ്
ന്യൂഡല്‍ഹി: ടി.ആര്‍.പി റേറ്റിങ് തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വിക്കെതിരേ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. അഭിപ്രായസ്വാതന്ത്ര്യമെന്നത് വിദ്വേഷം പ്രചരിപ്പിക്കാനുള്ള അവകാശമല്ലെന്നും ഗില്‍ഡ് പറഞ്ഞു. അന്വേഷണത്തെ സ്വാധീനിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല, ടി.ആര്‍.പി റേറ്റിങില്‍ സുതാര്യത വേണം. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ ഇരയാക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് വ്യക്തമാക്കി.
അന്വേഷണത്തിന്റെ പേരില്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകരെ വേദനിപ്പിക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുന്നില്ലെന്ന് പൊലിസ് ഉറപ്പാക്കണമെന്നും സംഘം ആവശ്യപ്പെട്ടു. റിപ്പബ്ലിക് ടി.വിക്കെതിരേ നാല് എഫ്.ഐ.ആറാണ് മുംബൈ പൊലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എക്‌സിക്യൂട്ടീവ് എഡിറ്റര്‍, അവതാരകന്‍, രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ മറ്റ് എഡിറ്റോറിയല്‍ സ്റ്റാഫുകള്‍ എന്നിവരെ പ്രതിയാക്കിയാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈ സിറ്റി പൊലീസ് റിപ്പബ്ലിക് ടി.വിയ്‌ക്കെതിരെ ചുമത്തുന്ന നാലാമത്തെ ക്രിമിനല്‍ കേസാണിത്. റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലിസിന്റെ കണ്ടെത്തല്‍ ഏറെ വിവാദമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."