ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന് അറസ്റ്റില്‍
ലഖ്നൗ: പാകിസ്താന് പാസ്പോര്‍ട്ടുമായി ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന് അറസ്റ്റില്‍. സശാസ്ത്ര സീമാ ബാല്‍(എസ്.എസ്.ബി) ബറ്റാലിയന്റെ ലഖ്നൗ മേഖലയിലെ ഉദ്യോഗസ്ഥരാണ് ഭീകരനെ പിടികൂടിയത്.
ജമ്മു കശ്മിരിലെ ബനിഹലില്‍ പരിശീലനം ലഭിച്ച 34കാരനായ നസീര്‍ അഹ്മദ് എന്ന സാദിഖാണ് അറസ്റ്റിലായത്. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താനായി പാകിസ്താനിലെ ഫൈസലാബാദില്‍നിന്ന് ഷാര്‍ജ വഴി കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ കാഠ്മണ്ഡുവിലെത്തിയത്.
ഇവിടെനിന്ന് ഇന്തോ-നേപ്പാള്‍ അതിര്‍ത്തി വഴി രാജ്യത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് സൈന്യത്തിന്റെ പിടിയിലായത്. പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇയാളില്‍നിന്ന് പാകിസ്താന് പാസ്പോര്‍ട്ട് കണ്ടെടുത്തയായി എസ്.എസ്.ബി വക്താവ് പറഞ്ഞു.
കശ്മിരിലെ രംബന്‍ ജില്ലയിലുള്ള ബനിഹലില്‍ 2004 മുതല്‍ ഹിസ്ബുല്‍ മുജാഹിദീന്‍ നടത്തിവരുന്ന ആക്രമണ പ്രവര്‍ത്തനങ്ങളില്‍ സാദിഖ് സ്ഥിരം പങ്കാളിയാണെന്ന് എസ്.എസ്.ബി വക്താവ് പറഞ്ഞു.
2003ല്‍ പാകിസ്താനിലെത്തിയാണ് സാദിഖ് ഹിസ്ബില്‍ ചേര്‍ന്നത്. ഇന്ത്യയില്‍ ആക്രമണം നടത്താനായി 2003 മുതല്‍ 2004 വരെ പാകിസ്താനിലെ അട്ടാക്കില് വച്ച് ഇയാള്‍ക്ക് പാക് ചാരസംഘടന ഐ.എസ്.ഐയുടെയും ഹിസ്ബുല്‍ മുജാഹിദീന്റെയും ആയുധ പരിശീലനം ലഭിച്ചതായും സൈനികവൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."