ബി.ജെ.പിക്ക് ഉള്ളിമാലയുമായി തേജസ്വി
പട്‌ന: ബിഹാറില്‍ ഉള്ളി വിലക്കയറ്റമടക്കം സാധാരണക്കാരുടെ ദുരിതങ്ങള്‍ എണ്ണിപ്പറഞ്ഞ് ബി.ജെ.പിക്കെതിരേ ആക്രമണം ശക്തമാക്കി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബി.ജെ.പിക്ക് 'ഉള്ളിമാല' സമ്മാനിച്ചാണ് തേജസ്വി ഇന്നലെ പ്രചാരണ രംഗത്തിറങ്ങിയത്.
'വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. ജോലിയും ബിസിനസും നിലച്ചു. കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും വ്യാപാരികളും ഭക്ഷണം കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. ചെറുകിട ബിസിനസുകാരെ ഇതിനകം ബി.ജെ.പി തകര്‍ത്തുകളഞ്ഞു. വിലക്കയറ്റം വരുമ്പോള്‍ ഉള്ളിമാലയും ധരിച്ച് അവര്‍ ചുറ്റിത്തിരിയുകയാണ്. ഇപ്പോള്‍, ഞങ്ങളിത് അവര്‍ക്ക് സമര്‍പ്പിക്കുന്നു.' സവാള മാല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് തേജസ്വി യാദവ് കുറിച്ചു.
ഉള്ളിമാലുടെ ചിത്രവുമായി മാധ്യമങ്ങളെ കണ്ട തേജസ്വി ഇത് ബി.ജെ.പിക്ക് സമര്‍പ്പിക്കുകയാണെന്നും അറിയിച്ചു.
ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ നാളെ ജനം പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് സാധാരണക്കാരായ ജനങ്ങളുടെ ദുരിതങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് തേജസ്വിയുടെ ഉള്ളിമാല സമര്‍പ്പണം. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് എന്നിങ്ങളെ മൂന്നു ഘട്ടമായിട്ടാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ്. നവംബര്‍ പത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. അധികാരത്തിലെത്തിയാല്‍ യുവജനങ്ങള്‍ക്ക് 10 ലക്ഷം സര്‍ക്കാര്‍ ജോലിയാണ് തേജസ്വി യാദവിന്റെ വാഗ്ദാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."