ബി.ജെ.പി-കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചക്ക് തയാര്‍: ഹര്‍ദിക് പട്ടേല്‍
അഹ്മദാബാദ്: സംവരണ വിഷയത്തില്‍ കോണ്‍ഗ്രസുമായും ബി.ജെ.പിയുമായും ചര്‍ച്ചക്ക് തയാറാണെന്ന് പട്ടിദാര്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍.
വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഇരു കക്ഷികളും തയാറാകുകയാണെങ്കില് പട്ടിദാര്‍ സമുദായം ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
പട്ടിദാര്‍ അമാനത് ആന്തോളന്‍ സമിതി(പി.എ.എ.എസ്) നേതാക്കള്‍ ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഭാരത് സിന്‍ഹ് സോളങ്കിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
സംവരണ വിഷയത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പട്ടിദാര്‍ നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടത്.പട്ടിദാര്‍ കമ്മിഷന് രൂപീകരിക്കുക, ഒ.ബി.സി ക്വാട്ടയില്‍ സമുദായാംഗങ്ങള്‍ക്ക് സംവരണം അനുവദിക്കുക, സംവരണ പ്രക്ഷോഭത്തിനിടെ മരിച്ച യുവാക്കളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാഷ്ട്രീയ നേതൃത്വത്തെ കാണുകയെന്നും ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."