വൈഭവിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം സച്ചിന് പൈലറ്റ് ഏറ്റെടുക്കണമെന്ന് അശോക് ഗെലോട്ട്
ജെയ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്കു പിന്നാലെ രാജസ്ഥാന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.
മകന് വൈഭവ് ഗെലോട്ട് ജോധ്പൂരില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന് പൈലറ്റിനെ കുറ്റപ്പെടുത്തി പിതാവും മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് രംഗത്തെത്തി.
കോണ്‍ഗ്രസിന് വന്‍തോതില്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ തന്റെ മകന് തോറ്റതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ് അധ്യക്ഷനായ സച്ചിന് പൈലറ്റ് ഏറ്റെടുക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ടു.
ഗെലോട്ടിന്റെ ശക്തികേന്ദ്രമായിരുന്നു ജോധ്പുര്‍. ഇവിടെനിന്ന് അഞ്ചു തവണ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജോധ്പുരില്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കാന്‍ കഴിയുമെന്ന് സച്ചിന് പൈലറ്റിന് ആത്മവിശ്വാസമുണ്ടായിരുന്നെന്നും ഗെലോട്ട് പറഞ്ഞു. രാജസ്ഥാനില്‍ അധികാരത്തിലേറി ആറുമാസം പിന്നിടും മുന്‍പ് നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ 25 സീറ്റിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. തോല്‍വിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കോ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനോ മാത്രമല്ല, എല്ലാവര്ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും ഗെലോട്ട് പറഞ്ഞു. ഗെലോട്ടിന്റെ പ്രസ്താവനയില്‍ സച്ചിന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും മക്കള്‍ക്കു സീറ്റ് ഉറപ്പാക്കാനാണു മുതിര്‍ന്ന നേതാക്കളായ അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവര്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."