HOME
DETAILS
MAL
രാജ്യത്തെ ഏറ്റവും നീളമേറിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
backup
May 14 2017 | 23:05 PM
ദിസ്പൂര്‍: രാജ്യത്തെ ഏറ്റവും നീളമേറിയ പാലം അസമിലെ ചൈനാ അതിര്‍ത്തിയില്‍ 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ധോല സാധിയ എന്ന ഈ പാലത്തിന്റെ നീളം 9.15 കിലോമീറ്ററാണ്.
പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ അസമില്‍നിന്ന് അരുണാചല്‍പ്രദേശിലേക്കുള്ള ദൂരം നാലു മണിക്കൂറായി കുറയും. ബ്രഹ്മപുത്ര നദിക്കു കുറുകെയാണു പാലം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാലം മുംബൈ ബാന്ദ്ര-വോര്‍ളി കടലിനു മുകളിലൂടെയുള്ള പാലമാണ്. ഈ പാലത്തേക്കാള്‍ 3.55 കിലോമീറ്റര്‍ നീളം കൂടുതലുണ്ട് ധോല-സാധിയ പാലത്തിന്. 2011ലാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 950 കോടിയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്.അരുണാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍നിന്ന് 300 കിലോമീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."