HOME
DETAILS

എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നത് സ്പീക്കറല്ല തീരുമാനിക്കുന്നത്: പി.സി ജോര്‍ജ്

  
backup
September 14 2018 | 14:09 PM

pc-george-nun-issue-sreeramakrishnan

തിരുവനന്തപുരം: താന്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് സ്പീക്കറല്ല തീരുമാനിക്കേണ്ടതെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. കാവിയണിഞ്ഞ് സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാല്‍ പരിസ്ഥിതിവാദിയാകില്ലെന്നും തിരുവനന്തപുരം പ്രസ് ക്ലബിന്റെ പ്രളയാനന്തര കേരളം മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് പി.സി ജോര്‍ജ് പറഞ്ഞു.

തനിക്കെതിരെ സ്വമേധയാ ഇടപെട്ട സ്പീക്കര്‍ എന്തുകൊണ്ട് പി.കെ ശശിക്കെതിരായ പരാതിയില്‍ ഇടപെടുന്നില്ല. തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീട് നിയമസഭ കണ്ടിട്ടില്ലെന്നും ജോര്‍ജ് പറഞ്ഞു.

പീഡനക്കേസുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകള്‍ക്കെതിരേ താന്‍ നേരത്തേ പറഞ്ഞത് ശരിയെന്ന് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിവിധിയോടെ ബോധ്യമായി. മഠത്തിലെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് ഇവര്‍ പീഡന പരാതിയുമായി എത്തിയത്.

മാലാഖമാരെ പോലെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കന്യാസ്ത്രീകളെയും നല്ലവരായ വൈദികരെയും അപമാനിക്കുന്നതാണ് ഹൈക്കോടതിക്ക് മുന്നില്‍ പോയുള്ള ഇവരുടെ സമരം. ഈ ബിഷപ്പിനെ കുറിച്ചും തനിക്ക് നല്ല അഭിപ്രായമില്ല.

അദ്ദേഹത്തിനെതിരേ തെളിവുണ്ടെങ്കില്‍ ഒരു നിമിഷത്തേക്ക് അവിടെ വച്ചിരിക്കരുത്. ക്രിസ്ത്യന്‍ സമൂഹത്തെ തകര്‍ക്കാന്‍ വലിയ ഗൂഡാലോചന ബ്ലാക് മാക്‌സിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ഈ സമരം ചെയ്യുന്നവരെ കന്യാസ്ത്രീകളെന്ന് വിളിക്കാനാവില്ല.

21 വയസ് തികയാത്ത യുവതികളെ കന്യാസ്ത്രീകളായി മഠങ്ങള്‍ സ്വീകരിക്കാതിരുന്നാല്‍ ഇത്തരം പുഴുക്കുത്തുകളുണ്ടാവില്ല.

കന്യാസ്ത്രീക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ വിഷയത്തില്‍ ദേശീയ വനിതാ കമ്മിഷന്റെ സമന്‍സ് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിക്കുമ്പോള്‍ അതിനു മറുപടി പറയുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago