HOME
DETAILS

നീന്തുന്നതിനിടെ 17കാരിയുടെ കാല് സ്രാവ് കടിച്ചെടുത്തു

  
backup
June 04 2019 | 16:06 PM

%e0%b4%a8%e0%b5%80%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-17%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81

 

മിയാമി: യു.എസില്‍ 17കാരിക്കു നേരെ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണം. നോര്‍ത്ത് കരോലിനയിലെ അറ്റ്‌ലാന്റിക് തീരത്ത് കടലില്‍ നീന്തുന്നതിനിടെയാണ് സംഭവം. പെയിജ് വിന്ററെന്ന പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ഫോര്‍ട്ട് മക്കോണ്‍ ബീച്ചില്‍ ഒരു ദിവസം പൂര്‍ണമായി ചെലവിടാനായി കുടുംബത്തോടൊപ്പം എത്തിയതായിരുന്നു അവള്‍.


ഉച്ചയോടെ ഒരു കൂറ്റന്‍ സ്രാവ് കാലില്‍ കടിക്കുകയായിരുന്നു. ഒടുവില്‍ അച്ഛന്‍ വെള്ളത്തിലിറങ്ങി ഒരുവിധം രക്ഷപ്പെടുത്തുകയായിരുന്നു.
മകളുടെ ജീവന്‍ രക്ഷിക്കാനായി സ്രാവിനെ അഞ്ചു തവണ അദ്ദേഹം ഇടിച്ചകറ്റി.
ഇടതു കാലിനും കൈക്കുമാണ് പരുക്കേറ്റത്. കാല്‍ വിരലുകളും നഷ്ടമായി.


ഉടന്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഇടതുകാല്‍ മുട്ടിനു താഴെ മുറിക്കേണ്ടിവന്നതായി അമ്മ മേഴ്‌സി ഗുഡ്‌റം ഫേസ്ബുക്കിലൂടെ അറിയിച്ചു.


അവളെ രക്ഷിക്കാനായി 11,000 ഡോളര്‍ സംഭാവന ലഭിച്ചതായി അച്ഛന്‍ പറഞ്ഞു.
സ്രാവുകള്‍ നല്ലവരാണെന്ന് എല്ലാവരോടും പറയണമെന്നാണ് അവള്‍ അമ്മയോടു പറഞ്ഞത്. സ്രാവുകള്‍ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ 40 ലക്ഷത്തില്‍ ഒന്നു മാത്രമാണെന്നാണ് അരിസോണയിലെ അന്താരാഷ്ട്ര വന്യജീവി മ്യൂസിയം പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ മസാച്ചുസെറ്റ്‌സില്‍ സ്രാവിന്റെ കടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ലോകത്ത് 66 സ്രാവ് ആക്രമണങ്ങള്‍ നടന്നതില്‍ 32ഉം യു.എസിലായിരുന്നു. അതില്‍ പകുതിയും ഫ്‌ളോറിഡയിലും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago