സംവരണം: സര്‍ക്കാരിനു പിഴവുപറ്റിയെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല: സംവരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചേര്‍ത്തലയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ കൗണ്‍സില്‍ ചേര്‍ന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണ വിഷയത്തില്‍ സര്‍ക്കാരിനു വലിയ പിഴവു പറ്റി. സര്‍ക്കാര്‍ പറഞ്ഞതും പിന്നീട് നടപ്പിലാക്കിയതും തമ്മില്‍ വൈരുദ്ധ്യമുണ്ട്. മുന്നോക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് ആനുകൂല്യം നല്കുന്നതില് തെറ്റില്ല. അതു 10 ശതമാനമെന്നത് അഞ്ചു ശതമാനമാക്കണം.
സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിത്. കോടതി വിധി വരുന്നതുവരെ കാത്തിരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. വിഷയത്തില്‍ സുപ്രിം കോടതിയില്‍ എസ്.എന്‍.ഡി.പി യൂണിയനും കക്ഷി ചേര്‍ന്നിട്ടുണ്ട്. സംവരണ വിഷയം കേന്ദ്ര സര്‍ക്കാരിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നു.
ശ്രീനാരായണ ഗുരു സര്‍വകലാശാല വി.സി വിഷയത്തില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളെ യു.ഡി.എഫും എല്‍.ഡി.എഫും ഒറ്റക്കെട്ടായി എതിര്‍ത്തു. എന്നാല്‍ സംവരണ വിഷയത്തില്‍ യു.ഡി.എഫ് എന്തേ നിലപാട് വ്യക്തമാക്കാത്തത്? സാമ്പത്തിക സംവരണം ദേവസ്വം ബോര്‍ഡില്‍ നടപ്പിലാക്കിയതിനെ അന്നേ എതിര്‍ത്തിരുന്നു. ബോര്‍ഡിനു കീഴിലെ തസ്തികകളില്‍ സവര്‍ണര്‍ക്ക് നിലവില്‍ 96 ശതമാനം പ്രാതിനിധ്യമുണ്ട്. എന്നിട്ടും പത്തു ശതമാനം സംവരണം നല്കി. എസ്.എന്‍.ഡി.പി യോഗം പറഞ്ഞാല്‍ ജാതിയും മറ്റുള്ളവര്‍ പറയുന്നത് നീതിയുമാകുന്നത് ശരിയല്ല. വിഷയത്തില്‍ സംയുക്ത സമരത്തിന് യൂണിയന് ആലോചിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."