ചീട്ടുകളി സംഘത്തില്‍നിന്ന് പിടിച്ചെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം: ഹൈക്കോടതി
കൊച്ചി: നിയമവിരുദ്ധമായി ചീട്ടുകളിച്ചെന്ന കേസില്‍ പൊലിസ് പിടിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ മലപ്പുറം വണ്ടൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയില്‍ ഡൊമിനോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന സ്ഥാപനത്തില്‍നിന്ന് പിടികൂടിയ 6,200 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ സിംഗിള്‍ബെഞ്ച് പെരിന്തല്‍മണ്ണ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കിയത്.
2018 ഫെബ്രുവരി 18ന് വൈകിട്ട് എട്ടു പേര്‍ ക്ലബില്‍ നിയമവിരുദ്ധമായി പണംവച്ച് റമ്മി കളിക്കുകയായിരുന്നുവെന്നാണ് പൊലിസ് കേസ്. കേരള ഗെയിമിങ് ആക്ടിലെ ഏഴ്, എട്ട് വകുപ്പുകള്‍ പ്രകാരം പോലിസ് കുറ്റപത്രം സമര്‍പ്പിച്ച കേസ് പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
പൊലിസ് കേസ് കെട്ടിച്ചമക്കുകയായിരുന്നുവെന്ന് ഹരജിക്കാര്‍ വാദിച്ചു.
ക്ലബ് പൊലിസ് അടച്ചുപൂട്ടുകയും ചെയ്തു. പക്ഷെ, പൊലിസിന്റെ നടപടി നേരത്തെ ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് റദ്ദാക്കിയിരുന്നു. റമ്മി കളി നിയമവിരുദ്ധമല്ലെന്ന് നേരത്തെ സുപ്രിംകോടതി വിധിച്ചിട്ടുണ്ടെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. പോലിസ് നടപടി കേരള ഗെയിമിങ് ആക്ടിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് റദ്ദാക്കുകയായിരുന്നു.
പക്ഷെ,പിടിച്ചെടുത്ത പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ അഭ്യര്‍ഥിച്ചു. ഇതിനെ തുടര്‍ന്നാണ് പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."