കുട്ടികളെ ഇന്ത്യയില്‍ പഠിപ്പിക്കണമെന്ന് പാകിസ്താനിലെ നയതന്ത്രപ്രതിനിധികളോട് ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്താനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ അവരുടെ മക്കളെ രാജ്യത്തേക്കു മടക്കിയയക്കണമെന്ന് ഇന്ത്യ. കുട്ടികള്‍ക്കു പഠിക്കാന്‍ ഇന്ത്യയില്‍തന്നെ അവസരമൊരുക്കണമെന്നും നയതന്ത്ര പ്രതിനിധികളോട് അധികൃതര്‍ ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കശ്മിര് വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍ദേശമെന്നറിയുന്നു. എന്നാല്‍, ഉദ്യോഗസ്ഥരുടെ ഭാര്യയോടോ ഭര്‍ത്താവിനോടോ തിരിച്ചു നാട്ടിലെത്താന്‍ നിര്‍ദേശമില്ല. കുട്ടികളെ മാത്രം രാജ്യത്തേക്കു തിരിച്ചയക്കാന്‍ പ്രയാസമാണെങ്കില്‍ ഉദ്യോഗസ്ഥരോടും ഇന്ത്യയിലേക്കു വരാനാണ് നിര്‍ദേശം.
നിലവില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ അന്‍പതിലേറെ കുട്ടികള്‍ ഇസ്ലാമാബാദിലെ അമേരിക്കന്‍ സ്കൂളില്‍ പഠനം നടത്തുന്നുണ്ട്. എന്നാല്‍, ഇതു സാധാരണ നിര്‍ദേശമാണെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പ്രതികരിച്ചത്. തീരുമാനം 2015ല്‍ എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."