ബി.ജെ.പിക്കേതിരേ സിദ്ദു; പഞ്ചാബില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ശ്രമിച്ചെന്ന് ആരോപണം
ന്യൂഡല്‍ഹി: രാജ്യസഭാംഗത്വം രാജിവച്ച ബി.ജെ.പി നേതാവും മുന്‍ ക്രിക്കറ്ററുമായ നവജ്യോത് സിങ് സിദ്ധു ഒടുവില്‍ മനസുതുറന്നു. ബി.ജെ.പിക്കെതിരേ ശക്തമായി ആഞ്ഞടിച്ച അദ്ദേഹം, ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്ന കാര്യത്തില്‍ നിശബ്ദത പാലിച്ചു. ബി.ജെ.പി തന്നോടു നീതികാണിച്ചില്ലെന്നാണ് സിദ്ധു ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ തുറന്നടിച്ചത്. പഞ്ചാബില്‍ നിന്നു വിട്ടുനില്‍ക്കാന്‍ പറഞ്ഞതിനാലാണ് രാജ്യസഭാംഗത്വം രാജിവച്ചത്. പഞ്ചാബില്‍നിന്നു താന്‍ വിട്ടുനില്‍ക്കില്ല.
തന്നെ പിന്തുണച്ച പഞ്ചാബിലെ ജനങ്ങളേക്കാളും വലുതായി തനിക്ക് ഒരു പദവിയുമില്ലെന്നും സിദ്ധു പറഞ്ഞു. അതേസമയം, ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആംആദ്മിയില്‍ എന്തു സ്ഥാനം നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമാകാത്തതാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേരുന്നതു വൈകിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണ്‍സൂണ്‍കാല ആദ്യസമ്മേളനത്തിന്റെ ആദ്യദിനത്തിലാണ് സിദ്ധു രാജ്യസഭാംഗത്വം രാജിവച്ചത്. വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സിദ്ധു രാജ്യസഭാംഗത്വം വിട്ടു എന്നാല്‍ അദ്ദേഹം ബി.ജെ.പി വിട്ടു എന്നാണര്‍ഥമെന്നും പഞ്ചാബില്‍ സജീവമാകാനാണ് അദ്ദേഹത്തിന്റെ താല്‍പര്യമെന്നും ബി.ജെ.പി നേതാവുകൂടിയായ സിദ്ധുവിന്റെ ഭാര്യ നവജോത് കൗര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."