കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസത്തിന് ഹൈക്കോടതി സ്റ്റേ
കൊപ്പം: കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി നൂറുദ്ധീനെതിരേ പാസായ അവിശ്വാസ പ്രമേയം ഹൈക്കോടതി സ്റ്റ ചെയ്തു. പതിനേഴ് അംഗങ്ങളില്‍ എട്ടു പേര്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തതിനാല്‍ പ്രമേയം പാസായതായി പ്രീസൈഡിങ് ഓഫിസര്‍ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റടക്കം യു.ഡി.എഫിലെ രണ്ടംഗങ്ങളും എല്‍.ഡി.എഫിലെ ആറംഗങ്ങളും ഒരു ബി. ജെ.പി അംഗവും വോട്ടെടുപ്പില്‍ നിന്നും വിട്ട്‌നിന്നിരുന്നു. വോട്ടടുപ്പില്‍ ഭൂരിപക്ഷം കിട്ടിയതിന്റടിസ്ഥാനത്തില്‍ അവിശ്വാസം പാസായതായി പ്രഖ്യാപിച്ച ഓഫിസര്‍ പിന്നീട് അവിശ്വാസത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച് തീരുമാനം ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിക്കുമെന്നറിയിച്ചിരുന്നു.
പകുതിയിലധികം അംഗങ്ങളുടെ പിന്തുണയില്ലാത്ത പ്രിസൈഡിങ് ഓഫിസറുടെ ഈ തീരുമാനം റദ്ധാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നൂറുദ്ധീന്‍ കോടതിയെ സമീപിച്ചത്.
കോടതി വിധി ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണെന്ന് കുലുക്കല്ലൂര് ഗ്രാമപഞ്ചായത്ത് ്ര്രപസിഡന്റ എം.പി നൂറുദ്ധീന്‍ പറഞ്ഞു. ഭൂരിപക്ഷമുള്ള പ്രസിഡന്റായ തന്നെ കുറുക്കുവഴികളിലൂടെ പുറത്താക്കാന്‍ ശ്രമിച്ച ചില നേതാക്കളുടെയും ഉദ്ധ്യോഗസ്ഥരുടെയും ഗൂഢാലോചനയാണ് കോടതി വിധിയിലൂടെ പുറത്തായത്.
പ്രവര്‍ത്തകരുടെ താല്‍പര്യത്തിന് മുന്‍ഗണന നല്‍കി ജന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കും.
ഉത്തരവാദിത്വമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും. ഗ്രൂപ്പ് തലക്കടിച്ച ചില നേതാക്കളുടെ ജല്‍പനങ്ങള്‍ ജനം പുഛിച്ച് തള്ളിയെന്നും പിന്തുണ നല്‍കിയവര്‍ക്ക് നന്ദി അറിയിക്കുന്നതായും നൂറുദ്ധീന്‍ പറഞ്ഞു.
അവിശ്വാസം കൊണ്ടുവന്നത് യു.ഡി.എഫ് നേതൃത്വവുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചതിനാലാണെന്നും പ്രസിഡന്റ് പറയുന്നത് പോലെ ഗ്രൂപ്പോ മറ്റു പ്രശ്‌നങ്ങളോ അതിനു പിന്നിലിലെന്നും കോടതി വിധി പ്രതീക്ഷിച്ചതാണെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം, ബ്ലോക്ക് നേതാക്കളുടെ സാനിദ്ധ്യത്തില്‍ തയ്യാറാക്കിയ കരാറില്‍ പ്രസിഡന്റ് പദവിയുടെ കാലാവധി ആറ് മാസമായിരുന്നു. ഈ കരാര്‍ പാലിക്കാത്തതാണ് അവിശ്വാസത്തിലേക്ക് നയിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."