HOME
DETAILS
MAL
ഈദ് ദിനത്തില്‍ രാജകാരുണ്യം; ബഹ്റൈനില്‍ 167 തടവുകാര്‍ക്ക് മോചനം
backup
June 06 2019 | 05:06 AM
മനാമ: ഈദുല്‍ ഫിത്വര്‍ ദിനത്തോടനുബന്ധിച്ച് ബഹ്റൈന്‍ രാജാവിന്റെ കാരുണ്യത്തില്‍ 167 തടവുകാര്‍ക്ക് മോചനമായി. രാജാവ് ഹമദ് ബിന്‍ ഈസ ആല് ലഖീഫയാണ് രേഖകള്‍ പരിശോധിച്ച് ക്രിമിനല്‍ കുറ്റവാളികളല്ലാത്ത 167പേര്‍ക്ക് മോചനം നല്‍കിയത്.
മുന്‍ വര്‍ഷങ്ങളിലെതു പോലെ പെരുന്നാള്‍ സന്തോഷത്തിന്റെ ഭാഗമായാണ് ഈവര്‍ഷവും തടവുകാര്‍ക്ക് മോചനം നല്‍കുന്നതെന്ന് സംഭവത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സമൂഹത്തില്‍ ചേര്‍ന്ന് രാജ്യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ തടവുകാര്‍ക്ക് ഇത് അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മോചിതരുടെ കൂട്ടത്തില്‍ ഇന്ത്യക്കാരുമുള്പ്പെടുമെങ്കിലും ഉവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. മുന്‍ വര്‍ഷങ്ങളിലും പെരുന്നാളിനോടനുബന്ധിച്ച് രാജകാരുണ്യം നേടി നിരവധി തടവുകാര്‍ക്ക് ജയില്‍ മോചനം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."