നിര്‍മാണ മേഖലയെ സംരക്ഷിക്കണം: ലെന്‍സ്‌ഫെഡ്
പാലക്കാട്; സ്വകാര്യ കുത്തക സിമന്റ് കമ്പനികള്‍ കൃത്രിമക്ഷാമം ഉണ്ടാക്കിയും വിലകൂട്ടിയും സാധരണക്കാരനെ ചൂക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിര്‍മ്മാണമേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ലെന്‍സ്‌ഫെഡ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍ ആവശ്യമായ സിമന്റിന്റെ പത്തു ശതമാനം മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
ഇത് മുതലെടുത്തു അന്യ സംസ്ഥാന സിമന്റ് ലോബി വിലകൂട്ടി വില്‍ക്കുകയാണ് ചെയ്തുവരുന്നത് .മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ചു 50 മുതല്‍ 75രൂപ അധികമായാണ് കേരളത്തില്‍ വിറ്റുവരുന്നത് .പൊതുമേഖലാസ്ഥാപനമായ മലബാര്‍ സിമന്റ്‌സ് കേരളത്തിനാവശ്യമായ മുഴുവന്‍ സിമന്റ് ഉല്‍പ്പാദിപ്പിക്കുന്നില്ല .
തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പിലാക്കിയപോലെ 200രൂപയ്ക്കു താഴെ ഒരു ചാക്ക് സിമെന്റ് വില്‍പ്പന നടത്താന്‍ കേരളത്തിലും നടപടി സ്വീകരിക്കണമെന്നും, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ് കോര്‍പറേഷന്‍ രൂപവല്‍ക്കരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പി .ആര്‍.ഒ ആര്‍.കെ.മണിശങ്കര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം .മനോജ് ,ജില്ലാ പ്രസിഡന്റ് .പി..രമേഷ്,സെക്രട്ടറി ടി .പി.ഉദയപ്രകാശ് സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."