തിരിനനയില്‍ പരീക്ഷണ വിജയവുമായി കര്‍ഷകന്‍
തളിപ്പറമ്പ്: കാര്‍ഷിക മേഖലയില്‍ ജലസേചനത്തിന്റെ നൂതന ആശയമായ തിരിനനയുടെ പരീക്ഷണ വിജയവുമായി കര്‍ഷകന്‍. പരിയാരം മേലേഅതിയടത്തെ ആര്‍. പ്രദീപനാണ് ജില്ലയിലാദ്യമായി തിരിനന കൃഷിരീതിയില്‍ വിജയം കൊയ്യുന്നത്. മട്ടുപ്പാവിലെ ഗ്രോബാഗ് കൃഷിക്ക് ഏറ്റവും നല്ല ജലസേചനരീതി എന്ന നിലയില്‍ ചെറുതാഴം പഞ്ചായത്തില്‍ കൃഷിവകുപ്പ് നടപ്പാക്കിയ ഡെമോണ്‍സ്‌ട്രേഷന്‍ കൃഷിരീതിയാണ് പ്രദീപന്റെ വീട്ടില്‍ പ്രാവര്‍ത്തികമാക്കിയത്. സാധാരണ മട്ടുപ്പാവ് കൃഷിയിലാണ് ഇത് പരീക്ഷിക്കാറുള്ളതെങ്കിലും പ്രദീപന്‍ നിലത്ത് തന്നെയാണ് ഈ രീതിയില്‍ കൃഷി ഒരുക്കിയത്. 120 ഗ്രോബാഗുകളില്‍ പതിനൊന്നോളം പച്ചക്കറികളാണ് തിരിനന രീതിയില്‍ വളര്‍ത്തിയെടുത്തത്.
നാലിഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പുകളാണ് ഇതിന് ഉപയോഗിക്കുന്നത്. രണ്ട് ദിവസത്തിലൊരിക്കല്‍ മാത്രം വെള്ളം നിറച്ചാല്‍ തന്നെ ഏതുസമയത്തും ഗ്രോ ബാഗിലെ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സാധിക്കും. ചെടികള്‍ക്ക് ആവശ്യമായ ജൈവവളവും പൈപ്പിലെ വെള്ളത്തിലൂടെ നല്‍കാമെന്ന പ്രത്യേകതയും ഉണ്ട്. പരീക്ഷണ വിജയത്തില്‍ നിന്നു ഉള്‍ക്കൊണ്ട പാഠങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് പകര്‍ന്നു നല്‍കാനുളള തയാറെടുപ്പിലാണ് പ്രദീപന്‍. ഫോണ്‍: 9961114485.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."