തൊഴുത്തിലും തൊടിയിലും മേഞ്ഞ് വെള്ളൂരില്‍ കാട്ടുപോത്ത്
പയ്യന്നൂര്‍: വെള്ളൂര്‍ കിഴക്കുമ്പാട് കുടക്കത്ത് ക്ഷേത്രത്തിനു സമീപം ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്ത്. യാതൊരു അക്രമ സ്വഭാവവും കാണിക്കാതെ തൊടിയിലും തൊഴുത്തിലും മേഞ്ഞുനടന്ന കാട്ടുപോത്തിനെ ഏറെ വൈകിയാണ് വീട്ടുകാര്‍ കണ്ടത്. പശുക്കള്‍ക്കൊപ്പം നിന്ന പോത്തിനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.
പിന്നീട് റോഡിലൂടെ നടന്ന് കുടക്കത്ത് ക്ഷേത്രത്തിനു സമീപത്തെ മൈതാനത്ത് നില്‍ക്കുമ്പോഴാണ് ആളുകളെത്തിയത്. വനപ്രദേശവുമായി കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സ്ഥലമാണ് വെള്ളൂര്‍ കിഴക്കുമ്പാട്. ഇതി നു തൊട്ടടുത്താണ് ദേശീയപാത കടന്നുപോകുന്നത്. സംഭവം അറിഞ്ഞ് കൂടുതല്‍ ആളുകള്‍ എത്തിയതോടെ കാട്ടുപോത്ത് സമീപ പ്രദേശമായ കാങ്കോലിലേക്ക് കടന്നു. ഇവിടെയും റോഡിലൂടെ ഏറെ നേരം നടന്നു.
കാങ്കോല്‍ ടൗണിനോട് ചേര്‍ന്ന് കാട്ടുപോത്ത് മേഞ്ഞു നടക്കുന്നതായി വാര്‍ത്തയെത്തിയതോടെ ആളുകളെത്തി. ഇതിനിടെ കാട്ടുപോത്ത് മറ്റൊരു ഭാഗത്തേക്ക് ഓടിമറയുകയായിരുന്നു. സംഭവം പൊലിസിനെയും വനംവകുപ്പിനെയും നാട്ടുകാര്‍ വിവരമറിയിച്ചിട്ടുണ്ട്.
നേരത്തെ പരിയാരം മെഡിക്കല്‍ കോളജിനു സമീപത്തും കാട്ടുപോത്തിനെ കണ്ടെത്തിയിരുന്നു. അക്രമ സ്വഭാവം കാണിക്കാത്തത് ജനങ്ങള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. വലിയ കാടില്ലാത്ത പ്രദേശത്ത് എങ്ങിനെ കാട്ടുപോത്ത് എത്തിയതെന്നാണ് വനംവകുപ്പിനെ കുഴക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."