അടുത്ത വര്‍ഷം മുതല്‍ ഒന്നുമുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകള്‍ ഒരുമിച്ച് തുടങ്ങും: മുഖ്യമന്ത്രി
തൃശൂര്‍: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് ഒന്നുമുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസുകള്‍ ഒരുമിച്ച് തുടങ്ങാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂരില്‍ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരേ സമയം എല്ലാ ക്ലാസുകളും തുടങ്ങി അക്കാദമിക് രംഗത്ത് നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിയും. കൂടുതല്‍ ആസൂത്രണം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് തന്നെ മാതൃകയായി സംസ്ഥാനത്തെ യുപി സ്കൂളുകള്‍ ഹൈടെക് ആകാന്‍ പോകുകയാണ്.
കുറച്ചുനാളുകളായി കുട്ടികള്‍ വെള്ളത്തില്‍ അപകടത്തില്‍പ്പെട്ടു മരിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നത് സാധാരണമാകുന്നു. നീന്തല്‍ അറിഞ്ഞാല്‍ അതില്‍നിന്ന് രക്ഷപ്പെടാന്‍ പലര്‍ക്കും കഴിയും. ഈ വര്‍ഷം തന്നെ നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണ്. ഭാവിയില്‍ സ്വയം സുരക്ഷക്കായി കുട്ടികള്‍ക്ക് ഇത് ഉപകാരപ്പെടും.
ചില കോര്‍പ്പറേറ്റുകള്‍ പൊതുവിദ്യാഭ്യാസ സാമ്പത്തിക യജ്ഞം പരാജയപ്പെടുത്താനുള്ള ശ്രമം നടത്തുകണ്ടായി. സ്കൂളുകള്‍ പിടിച്ചടക്കാനല്ല, അഭിവൃദ്ധിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുവിദ്യാഭ്യാസത്തോട് മുഖം തിരിച്ച് നില്‍ക്കുന്നത് സമൂഹത്തോട് തിരിഞ്ഞ് നില്ക്കുന്നതുപോലെയാണ്. ഓരോ സ്കൂളിനും അതിന്റേതായ രീതിയില്‍ അഭിവൃദ്ധിപ്പെടാന്‍ കഴിയണം. മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."