ബി.ജെ.പി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറിമാരായി കെ. സുരേന്ദ്രന്, എ.എന്‍ രാധാകൃഷ്ണന്, എം.ടി രമേശ്, ശോഭാ സുരേന്ദ്രന് എന്നിവരെ നിലനിര്‍ത്തിയാണ് പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ഗ്രൂപ്പുകളുടെ നേതാക്കളായ ഈ സെക്രട്ടറിമാരെ മാറ്റുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നിലനിര്‍ത്തിയത്. സംഘടനാ സെക്രട്ടറിയായി എം. ഗണേശനെയും സഹ സംഘടനാ സെക്രട്ടറിയായി കെ. സുഭാഷിനെയും നിയമിച്ചിട്ടുണ്ട്. പുതിയ സെക്രട്ടറിയായി ലീലാവതി മേനോന് പട്ടികയില്‍ ഇടംപിടിച്ചു. ഒഴിച്ചിട്ട വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചേറ്റൂര്‍ ബാലകൃഷ്ണനെയും നിയമിച്ചിട്ടുണ്ട്.
രണ്ടു തവണ കോഴിക്കോട് ജില്ലയുടെ പ്രസിഡന്റായിരുന്ന ബാലകൃഷ്ണന് നിലവില്‍ ദേശീയ സമിതി അംഗമാണ്. പാര്‍ട്ടി വക്താക്കളായ ജെ.ആര് പദ്മകുമാറിനെയും പി. രഘുനാഥിനെയും മാറ്റി ബി. ഗോപാലകൃഷ്ണനെ പുതിയ വക്താവാക്കിയിട്ടുണ്ട്. ജെ.ആര് പദ്മകുമാര്‍ സെക്രട്ടറി സ്ഥാനത്തെത്തി. പി.എം വേലായുധന്, പി.വി ബാവ, കെ.പി ശ്രീശന്, എന്‍. ശിവരാജന്, എം.എസ് സമ്പൂര്‍ണ, പ്രമീള സി. നായിക്, ചേറ്റൂര്‍ ബാലകൃഷ്ണന് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സി. ശിവന്‍കുട്ടി, വി.കെ സജീവന്, സി. കൃഷ്ണകുമാര്‍, രാജി പ്രസാദ്, രേണു സുരേഷ്, ലീലാവതി തറോല്‍, എ.കെ നസീര്‍ എന്നിവര്‍ സെക്രട്ടറിമാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."