എ.ഇ.ഒ ഉള്‍പ്പെടെ ഒന്‍പത് പേര് അറസ്റ്റില്‍
തലശ്ശേരി: നീന്തല്‍ മത്സരത്തിനിടെ വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച കേസില്‍ തലശ്ശേരി എ.ഇ.ഒയും അധ്യാപകരും ഉള്‍പ്പെടെ ഒന്‍പതുപേരെ പൊലിസ് അറസ്റ്റ് ചെയ്തു. തലശ്ശേരി സൗത്ത് എ.ഇ.ഒ സനകന്‍, അധ്യാപകരായ അബ്ദുല്‍ നസീര്‍, മുഹമ്മദ് സക്കരിയ, മനോഹരന്, കരുണന്, വി.ജെ ജയമോള്‍, പി.ഷീന, സോഫിയാ ജോണ്‍, സുധാകരന് പിള്ള എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ അനില്‍ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
മത്സരത്തിന്റെ സംഘാടകരായ ഇവരുടെ കുറ്റകരമായ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഐ.പി.സി 304 എ പ്രകാരം മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 14ന് രാവിലെയാണ് മാഹി എം.എം ഹൈസ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കോടിയേരി പാറാലിലെ ഹൃത്വിക് രാജ് ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസം മുന്നറിയിപ്പ് അവഗണിച്ച് ക്ഷേത്രക്കുളത്തില്‍ വിദ്യാഭ്യാസ അധികൃതര്‍ ഉപജില്ലാതല നീന്തല്‍ മത്സരം സംഘടിപ്പിച്ചതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മത്സര വിവരം പൊലിസിനെയോ അഗ്നിശമന സേനയെയോ അറിയിച്ചിരുന്നില്ല. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്നും ആരോപണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."