നടപ്പാതയില്ല അപകടക്കെണിയൊരുക്കി മട്ടന്നൂര്‍-കണ്ണൂര്‍ ദേശീയപാത
മട്ടന്നൂര്‍: മേലെചൊവ്വ-മട്ടന്നൂര്‍ റോഡ് ദേശീയപാതയായി പ്രഖ്യാപിച്ചതിനു പിന്നാലെ നിലവിലെ റോഡിന്റെ വീതികൂട്ടല്‍ പ്രവൃത്തിയും മെക്കാഡം ടാറിങ്ങും പൂര്‍ത്തിയാകുമ്പോള്‍ മിക്കയിടത്തും നടപ്പാതയില്ല. മേലെചൊവ്വ മുതല്‍ മട്ടന്നൂര്‍ വരെയുള്ള 23 കിലോമീറ്ററിലാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്. ചാലോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്കും മട്ടന്നൂര്‍ ഭാഗത്തേക്കും പ്രവൃത്തികളാരംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടു. ചാലോട് മുതല്‍ മേലെചൊവ്വ വരെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായി. ഇതിനൊപ്പം നിലവില്‍ 5.50 മീറ്റര്‍ വീതിയുള്ള റോഡ് ഇരുവശത്തുമായി 1.50 മീറ്റര്‍ വര്‍ധിപ്പിച്ച് ഏഴുമീറ്റര്‍ ആക്കിയതോടെ ഇരുഭാഗത്തും വഴിയാത്രക്കാരെ ഭീതിപ്പെടുത്തിയാണ് പ്രവൃത്തി നടത്തിയത്. റോഡ് ഏഴുമീറ്ററാക്കിയതിനു
ശേഷം മുഴുവനായി ഒരു കോട്ടിങ് മെക്കാഡം ടാറിങ് നടത്തുന്ന പ്രവര്‍ത്തി ഇതിനകം തുടങ്ങി. റോഡിന്റെ രണ്ട് ഭാഗത്തും കുഴികളെടുത്ത് കല്ല് പാകിയാണ് വീതി കൂട്ടുന്നത്. റോഡിനിരുവശവും റവന്യു സ്ഥലം ഉള്ളതിനാല്‍ കുറച്ച് സ്ഥലം മാത്രമേ ഏറ്റെടുക്കേണ്ടതുള്ളവെങ്കിലും ചില സ്ഥലത്ത് വഴിയാത്രക്കാര്‍ക്ക് നടക്കാന്‍ അല്‍പം പോ
ലും വഴിയില്ലാതായിട്ടുണ്ട്. രണ്ട് മാസം മുമ്പാണ് 26 കി. മീ ദൈര്‍ഘ്യം വരുന്ന മേലെചൊവ്വ-ചാലോട്-മട്ടന്നൂര്‍ വിമാനത്താവള പാത കേന്ദ്രദേശീയപാത അതോറിറ്റി ദേശീയപാതയായി അംഗീകരിച്ചത്. റോഡ് നാലുവരിയാക്കി മെക്കാഡം ടാറിങ് ചെയ്യുന്നതിനു മുമ്പ് അറ്റകുറ്റപണികള്‍ നടത്തി നാഷണല്‍ ഹൈവേയ്ക്ക കൈമാറാനാണുദ്ദേശം. ഈ മാസം അവസാനത്തോടെ പ്രവൃത്തി പൂര്‍ത്തീകരിക്കും. മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് മേലെചൊവ്വ-മട്ടന്നൂര്‍ റോഡ് നവീകരിക്കുന്നതോടെ യാത്രക്കാര്‍ക്ക് ഏറെ സൗകര്യമാകും. റോഡ് നവീകരണം പൂര്‍ത്തിയായാല്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അരമണിക്കൂര്‍ കൊണ്ട് വിമനത്താവളത്തിലെത്താനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."