എത്തിക്‌സ് കമ്മിറ്റി; ഒഴിയണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറല്ല: പി.സി ജോര്‍ജ്
തിരുവനന്തപുരം: നിയമസഭാ എത്തിക്‌സ് കമ്മിറ്റിയില്‍നിന്നു താന്‍ ഒഴിഞ്ഞുനില്‍ക്കണമെന്നു സ്പീക്കറല്ല തീരുമാനിക്കേണ്ടതെന്നു പി.സി ജോര്‍ജ് എം.എല്‍.എ. കാവിയണിഞ്ഞു സഞ്ചിയും തൂക്കി പല്ലും തേക്കാതെ നടന്നാല്‍ പരിസ്ഥിതിവാദിയാകില്ലെന്നും തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ 'പ്രളയാനന്തര കേരളം' മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.
തനിക്കെതിരേ സ്വമേധയാ ഇടപെട്ട സ്പീക്കര്‍ എന്തുകൊണ്ടു പി.കെ ശശിക്കെതിരായ പരാതിയില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തന്നെ ശാസിച്ച സ്പീക്കര്‍മാരൊന്നും പിന്നീട് നിയമസഭ കണ്ടിട്ടില്ല. പീഡനക്കേസുമായി ബന്ധപ്പെട്ടു കന്യാസ്ത്രീകള്‍ക്കെതിരേ താന്‍ നേരത്തേ പറഞ്ഞതു ശരിയെന്നു കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയോടെ ബോധ്യമായി. മാലാഖമാരെപ്പോലെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനു കന്യാസ്ത്രീകളെയും നല്ലവരായ വൈദികരെയും അപമാനിക്കുന്നതാണ് ഹൈക്കോടതിക്കു മുന്നില്‍ പോയുള്ള സമരമെന്നു പറഞ്ഞ അദ്ദേഹം, ഈ ബിഷപ്പിനെക്കുറിച്ചും തനിക്ക് നല്ല അഭിപ്രായമില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിനെതിരേ തെളിവുണ്ടെങ്കില്‍ അവിടെ വച്ചിരിക്കരുത്. ക്രിസ്ത്യന്‍ സമൂഹത്തെ തകര്‍ക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. ഈ സമരം ചെയ്യുന്നവരെ കന്യാസ്ത്രീകളെന്നു വിളിക്കാനാകില്ല. 21 വയസ് തികയാത്ത യുവതികളെ കന്യാസ്ത്രീകളായി മഠങ്ങള്‍ സ്വീകരിക്കാതിരുന്നാല്‍ ഇത്തരം പുഴുക്കുത്തുകളുണ്ടാകില്ല. അപകീര്‍ത്തി പരാമര്‍ശം നടത്തിയ വിഷയത്തില്‍ ദേശീയ വനിതാ കമ്മിഷന്റെ സമന്‍സ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിക്കുമ്പോള്‍ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."