സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍
കോഴിക്കോട്: വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സിപിഎം വിമത നേതാവ് സിഒടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പ്രതിയെ ഒളിവില്‍ പാര്പ്പിച്ചയാളായ തലശ്ശേരിയിലെ വിശ്വാസിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത്തത്.
കഴിഞ്ഞ മെയ് 18ന് രാത്രിയാണ് തലശ്ശേരി കയ്യത്ത് റോഡില്‍ സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടി പരിക്കേല്പിക്കുകയായിരുന്നു.
ആക്രമണത്തിനുപിന്നില്‍ സിപിഎമ്മിലെ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും നസീര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി വടകരയിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന പി. ജയരാജനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും രംഗത്തെത്തിയിരുന്നു.
തലശ്ശേരി നഗരസഭ കൗണ്‍സിലറും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും ആയിരുന്ന സിഒടി നസീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."