അവിഹിത ബന്ധം പുറത്തായതിന്റെ പ്രതികാര നടപടിയെന്ന്; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് ക്രൂര മര്‍ദനം: പൊലിസുകാരന് സസ്‌പെന്‍ഷന്‍
പൊന്നാനി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പൊലിസിന്റെ മൂന്നാം മുറ. പൊന്നാനി പൊലിസാണ് കോടതി നിര്‍ദേശങ്ങളെ കാറ്റില്‍പ്പറത്തി യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. ഡി.വൈ.എഫ്.ഐ. തെക്കുമുറി ബ്രാഞ്ച് സെക്രട്ടറി നജ്മുദ്ദീനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ആരോപണ വിധേയനായ പൊലിസുകാരനെ സസ്‌പെന്‍ഡ് ചെയ്തതായി ജില്ലാ പൊലിസ് മേധാവി യു.അബ്ദുല്‍ കരീം അറിയിച്ചു. തിരൂര്‍ സ്റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പെരുമ്പടപ്പ് സി.ഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത ഇയാളെ പൂര്‍ണനഗ്നനാക്കി മര്‍ദിച്ചെന്നും പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്നുമാണ് പരാതി. തിരൂര്‍ സ്റ്റേഷനിലെ പൊലിസുകാരന്റെ അവിഹിത ബന്ധം പുറത്തായതിനുള്ള പ്രതികാര നടപടിയാണ് മര്‍ദ്ദനത്തിനു പിന്നിലെന്നാണ് യുവാവിന്റെ ആരോപണം.
കഴിഞ്ഞ 24ന് തിരൂര്‍, പൊന്നാനി സ്റ്റേഷനിലെ പൊലിസുകാരാണ് നജ്മുദ്ദീനെ കസ്റ്റഡിയിലെടുത്തത്. ഒരു കേസിലും പ്രതിയല്ലാത്ത ഇയാളെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി സ്റ്റേഷനു സമീപത്തെ പൊലിസ് ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് നജ്മുദ്ദീന് മര്‍ദനം ഏറ്റത്. പൂര്‍ണനഗ്നനാക്കി നാലു മണിക്കൂറോളം മര്‍ദിച്ചു.
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും മദ്യപിക്കാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. മദ്യപിക്കാന്‍ വഴങ്ങാത്തതിനാല്‍ തിളപ്പിച്ച പഞ്ചസാര ലായിനി കുടിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവാവ് പറഞ്ഞു. ബോധരഹിതനായ നജ്മുദ്ദീനെ പിന്നീട് ബോധം വന്നപ്പോള്‍ പുറത്ത് വിടുകയായിരുന്നു. അവശനായ ഇയാളെ ബന്ധുക്കളാണ് പൊന്നാനി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ ഒരു കേസിലും ഇയാള്‍ പ്രതിയല്ല. സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവി, ഡിവൈ.എസ്.പി, ഐ.ജി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട.് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്‍കിയതായി യുവാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."