കൊവിഡ് വ്യാപനം തടയാനുള്ള മരുന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്
കരാക്കാസ്: വെനസ്വേലയില്‍ കൊവിഡ് വ്യാപനം തടയാനുള്ള മരുന്ന് കണ്ടെത്തിയതായി പ്രസിഡന്റ് നിക്കോളാസ് മഡുറോ. ഒരു ചെടിയില്‍ നിന്നും ഉല്പാദിപ്പിച്ച ഉര്‍സോളിക് ആസിഡില്‍നിന്നും വേര്‍തിരിച്ചെടുത്ത തന്മാത്രയാണ് വൈറസിനെ തടയുന്നത്. ഇത് വിഷകാരിയല്ലെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഐ.വി.ഐ.സി സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ ആറുമാസമായി ഇതിന്റെ ഗവേഷണത്തിലായിരുന്നുവെന്നും മഡുറോ രാജ്യത്തെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
ലോകാരോഗ്യ സംഘടനയോട് ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠനം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ തന്മാത്ര വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുകയും കൊവിഡിനെ പ്രതിരോധിക്കാനായി ലോകമാകെ വിതരണം ചെയ്യുകയും ചെയ്യും- മഡുറോ വ്യക്തമാക്കി. യു.എസില്‍ അമിത രോഷം ശമിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന മരുന്നാണ് ഉര്‍സോളിക് ആസിഡ്.
റഷ്യന്‍ കൊവിഡ് വാക്സിനായ സ്പുട്നിക് വിയുടെ പരീക്ഷണത്തിലും വെനസ്വേല പങ്കാളിയാണ്. 90,047 പേര്‍ക്ക് കൊവിഡ് ബാധിച്ച വെനസ്വേലയില്‍ 777 പേര് മാത്രമേ മഹാമാരി മൂലം മരിച്ചിട്ടുള്ളൂ. രോഗം നിയന്ത്രണവിധേയമായതിനാല്‍ രാജ്യത്തെ ബീച്ചുകളില്‍ ആളുകള്‍ക്ക് അനുമതി നല്‍കിയത് നാലു ദിവസം മുമ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."