ഇതാണ് അനുയോജ്യ സമയം: രാമ ജന്മഭൂമിയില് ക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ ജനം ഭരണകൂടത്തെ ചെരുപ്പ് കൊണ്ടടിക്കുമെന്ന് ശിവസേന
ന്യൂഡല്‍ഹി: രാമ ജന്മഭൂമിയില് ക്ഷേത്രം നിര്‍മിക്കണമെന്നും അയോധ്യയില്‍ മുസ്ലിം പള്ളികള്‍ അനുവദിക്കില്ലെന്നും വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കിയതിനു പിന്നാലെ പുതിയ പ്രസ്താവനയുമായി ശിവസേനയും.
രാമക്ഷേത്രം നിര്‍മിച്ചില്ലെങ്കില്‍ ജനങ്ങള്‍ ഭരണകൂടത്തെ ചെരുപ്പ് കൊണ്ടടിക്കുമെന്നാണ് ശിവസേന വക്താവ് പറയുന്നത്.
2014-ല്‍ രാമക്ഷേത്രം നിര്‍മിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ക്ക് സാധിച്ചില്ല. ഈ തെരഞ്ഞെടുപ്പിലും രാമക്ഷേത്രം നിര്‍മിക്കാമെന്ന് പാര്‍ട്ടി നേതാവ് ഉദ്ദവ് താക്കറെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാമക്ഷേത്രം നിര്‍മിക്കാന്‍ ഇതാണ് യോജിച്ച സമയമെന്നാണ് എനിക്ക് തോന്നുന്നതെന്നും ശിവസേന വക്താവ് സഞ്ജയ് റൗട്ട് പറഞ്ഞു.
ക്ഷേത്ര നിര്‍മാണം നടന്നില്ലെങ്കില്‍ രാജ്യം ഞങ്ങളെ വിശ്വസിക്കില്ല. ദേഷ്യം വരുന്ന ജനങ്ങള്‍ ഞങ്ങളെ ചെരുപ്പ് കൊണ്ടടിക്കും'-ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം പോകുമെന്നും 'സജ്ഞയ് റൗട്ട് എഎന്‍ഐയോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."