ജനങ്ങളുടെ ആരോഗ്യം സര്‍ക്കാരിന്റെ ഉത്തരവാദിത്വം: മന്ത്രി ശൈലജ
കണ്ണൂര്‍: ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമെന്ന് മന്ത്രി കെ.കെ ശൈലജ. കേരള എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള 'പൊതുജനാരോഗ്യം- വെല്ലുവിളികളും പരിഹാരവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി കുടുംബ ഡോക്ടര്‍ സംവിധാനം യാഥാര്‍ഥ്യമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
1961ലെ സ്റ്റാഫ് പാറ്റേണ്‍ പുന:പരിശോധിക്കു. പി.എച്ച്.സികളില്‍ മൂന്ന് ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയുമടക്കം നിയമിക്കും.
ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തില്‍ നടത്തിയ വിശദമായ പഠനത്തിന്റേയും ചര്‍ച്ചയുടേയും അടിസ്ഥാനത്തില്‍ രൂപം ല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജനകീയ ആരോഗ്യനയം ഉടന്‍ പ്രഖ്യാപിക്കും.
സെമിനാറില്‍ പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍, ഇ. പ്രേംകുമാര്‍, സുജാത കൂടത്തിങ്കല്‍, എ. അബ്ദുല്‍ റഹീം സംസാരിച്ചു.
ഇന്ന് പൊതുസമ്മേളനവും പ്രകടനവും നടക്കും. പ്രകടനം വൈകുന്നേരം 4ന് സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂള്‍ പരിസരത്തു നിന്നു ആരംഭിച്ച് ടൗണ്‍ സ്‌ക്വയറില്‍ സമാപിക്കും. പൊതുസമ്മേളനം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."