പിതാവിന്റെ കൂടെ വേട്ടയ്ക്കുപോയ ഒന്പതുകാരന് വെടിയേറ്റ് മരിച്ചു
നെബ്രസ്ക്ക : അച്ഛന്റെ കൂടെ വേട്ടക്കുപോയ ഒന്‍പതു വയസ്സുള്ള മകന് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു. ഒക്ടോബര്‍ 25 ഞായറാഴ്ചയായിരുന്നു സംഭവം. ഗണ്ണര്‍ ഹോള്‍ട്ട് വേട്ടയാടുന്നതില്‍ അതിസമര്‍ഥനായിരുന്നു കുട്ടി. പിതാവുമായാണ് സാധാരണ വേട്ടക്ക് പോകുക പതിവ്.
ഞായറാഴ്ച വേട്ട സ്ഥലത്ത് എത്തിയപ്പോള്‍ തോക്കില്‍ തിരനിറക്കുന്ന ജോലി കുട്ടി ഏറ്റെടുത്തു. ഷോട്ട് ഗണ്ണില്‍ തിരനിറയ്ക്കുമ്പോള് അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ മാറില്‍ വെടിയേറ്റ രക്തത്തില്‍ കുളിച്ചു കിടന്നിരുന്ന മകനെ കാണുകയായിരുന്നു. ഓഫ് ഡ്യുട്ടി പൊലീസുകാരന്റെ സഹായത്താല്‍ സിപിആര്‍ നല്കി രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വേദനാജനകമായ ഒരു സംഭവമാണിതെന്ന് ലന്‍കാസ്റ്റര്‍ കൗണ്ടി ഷെറിഫ് ഓഫിസ് പറഞ്ഞു. ഇതൊരു അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്റ് ജോണ്‍ ലൂതറന്‍ സ്കൂള്‍ (സ്വേഡ്) വിദ്യാര്‍ഥിയാണ് ഗണ്ണര്‍.
വേട്ടയാടുന്ന പ്രത്യേക പ്രദേശത്ത് 15 വയസ്സിനു താഴെയുള്ളവര്‍ക്കും തോക്കുമായി വേട്ടയാടുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ സംസ്ക്കാര ചെലവുകള്‍ക്കായി ഗൊഫണ്ട്.കോം വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇവരുടെ ഫോട്ടോയും പരസ്യപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചു കൂടുതല്‍ അന്വേഷണം ആരംഭിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."