തലശ്ശേരിയിലെ കൊലപാതകം: രാഷ്ട്രീയമാണെന്ന പ്രചാരണം പരിഭ്രാന്തി പരത്തി
തലശ്ശേരി: പയ്യന്നൂരിലെ കൊല പാതകത്തിനു പിന്നാലെ തലശ്ശേരിയില്‍ പട്ടാപ്പകല്‍ നടന്ന കൊല പാതകം ജില്ലയെ പരിഭ്രാന്തിയിലാക്കി. യുവാവിനെ വെട്ടിക്കൊന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ രാഷ്ട്രീയ കൊലപാതകമെന്ന നിഗമനത്തിലായിരുന്നു പലരും. സംഭവം അറിഞ്ഞതോടെ പലരും വീടുകളില്‍ തന്നെ കഴിച്ചുകൂട്ടി. സത്യാവസ്ഥ തേടി പത്രഓഫിസുകളിലേക്കും മറ്റും ഫോണ്‍കോളുകള്‍ പ്രവഹിച്ചു. ചിറക്കരയിലെ സന്ദീപിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് അറിഞ്ഞതോടെയാണ് നാട്ടുകാരുടെ ഭീതി മാറിയത്.
പട്ടാപ്പകല്‍ നടുറോഡില്‍ ഊരിപ്പിടിച്ച കത്തിയുമായി യുവാവിനെ കുത്തുന്നതിന് തലശ്ശേരി-കൂര്‍ഗ് റോഡിലൂടെ യാത്ര ചെയ്യുന്നവരും സാക്ഷികളായി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ് പിടയുന്ന യുവാവിനെയാണ് കണ്ടത്. സമീപത്ത് കുത്താന്‍ ഉപയോഗിച്ച കത്തിയുമായി മധ്യവയസ്‌കനും.
പിന്നീടാണ് കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നറിയുന്നത്. നേരത്തെ തലശ്ശേരി സംഗമം ബില്‍ഡിങ്ങിലെ ചെരുപ്പ് കമ്പനിയിലെ സെയില്‍സ്മാനായിരുന്ന സന്ദീപ് കുറച്ചുകാലമായി സ്വകാര്യ ബാങ്കില്‍ എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്ന സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ സിനുഷയെ നാല് വര്‍ഷം മുമ്പാണ് പ്രണയിച്ചു വിവാഹം കഴിച്ചത്.
വീട്ടുകാര്‍ വിവാഹം നടത്തികൊടുത്തെങ്കിലും പിന്നീടു ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കത്തിലായി. സിനുഷ സ്വന്തം വീട്ടില്‍ പോയി താമസിക്കാത്തതിനെ തുടര്‍ന്ന് എന്നും ബഹളമായിരുന്നു. കഴിഞ്ഞദിവസവും തുടര്‍ന്ന ബഹളം ഒടുവില്‍ ഭാര്യാപിതാവിന്റെ കത്തിമുനയില്‍ കലാശിക്കുകയായിരുന്നു. ഏറെകാലമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റും ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മകളുമായി കഴിഞ്ഞ ദിവസമാണ് സന്ദീപ് വീട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."