HOME
DETAILS
MAL
ഖത്തറിലേക്കുള്ള എന്‍ട്രി പെര്‍മിറ്റ് സംവിധാനത്തില്‍ മാറ്റം: ഒരുമാസം കൂടി നീട്ടി നല്‍കും
backup
October 27 2020 | 17:10 PM
ദോഹ: ഖത്തറിലേക്കുള്ള പ്രവേശന അനുമതി(എക്സ്പഷന്‍ എന്‍ട്രി പെര്‍മിറ്റ്) ലഭിച്ച് കാലാവധി തീരുന്നതിനുള്ളില്‍ യാത്ര ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ആശ്വാസ വാര്‍ത്ത. നിശ്ചിത ഉപാധികളോടെ എന്‍ട്രി പെര്‍മിറ്റ് 30 ദിവസത്തേക്ക് കൂടി നീട്ടാമെന്ന് ഖത്തര്‍ ഇ-ഗവണ്‍മെന്റ് പോര്‍ട്ടലായ ഹുക്കൂമി അറിയിച്ചു.
എന്‍ട്രി പെര്‍മിറ്റ് കാലാവധി കഴിഞ്ഞ് ചുരുങ്ങിയത് ഒരു ദിവസത്തിന് ശേഷമാണ് കാലാവധി നീട്ടാന്‍ അപേക്ഷിക്കാനാവുക. കോവിഡ് കാരണം ഖത്തറിന് പുറത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് രാജ്യത്തേക്ക് തിരിച്ചുവരുന്നതിനുള്ള അനുമതി പത്രമാണ് എക്സപ്ഷനല്‍ എന്‍ട്രി പെര്‍മിറ്റ്. ആഗസ്ത് 1 മുതലാണ് രാജ്യത്തേക്ക് പ്രവാസികള്‍ക്ക് പ്രവേശനം അനുവദിച്ചു തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."