തീവണ്ടിക്ക് മുന്നില്‍ ചാടി പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് നീറ്റ് പരീക്ഷയില്‍ തോറ്റതിനാല്‍
കോഴിക്കോട്: ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലിസ് നിഗമനം. നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്താണ് പുതിയങ്ങാടി സ്വദേശി വന്ദന (17) ആത്മഹത്യ ചെയ്തതെന്ന് പൊലിസ് പറയുന്നു.
വെസ്റ്റ് ഹില്‍ റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ച രാവിലെ ഉച്ചയോടെയായിരുന്നു സംഭവം. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് തട്ടിയാണ് വിദ്യാര്‍ഥിനി മരിച്ചത്. വന്ദന ഒറ്റയില്‍ അക്ഷയ കേന്ദ്രത്തില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സ് പരിശീലനത്തിന് പോയിട്ടും നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ കുട്ടിക്ക് മനോവിഷമം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. നടക്കാവ് പൊലിസ് അന്വേഷണം നടത്തുന്നു.
നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് തമിഴ്നാട്ടിലും മൂന്ന് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. തഞ്ചാവൂര്‍ സ്വദേശിനി എസ്. ഋതുശ്രീ, തിരുപ്പൂര്‍ സ്വദേശിനി വൈശ്യ, വിളുപുരം സ്വദേശിനി മോനിഷ എന്നീ വിദ്യാര്‍ഥിനികളാണ് ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."