സാംസ്കാരിക കേന്ദ്രം ഒരുങ്ങുന്നു
ബദിയടുക്ക: കന്നഡ കവി ഡോ. കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ സ്മരണക്കായി ബദിയടുക്കയില്‍ സാംസ്കാരിക കേന്ദ്രം ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ കന്നഡ സംഘടനകളുടെ സഹകരണത്തോടെയാണ് സാംസ്കാരിക കേന്ദ്രം ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ വീടായ കവിത കുടിരത്തോടു ചേര്‍ന്നുള്ള സ്ഥലത്താണ് കേന്ദ്രം നിര്‍മിക്കുവാനുള്ള നടപടികള്‍ തുടങ്ങിയത്. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 0.35 സെന്റ് സ്ഥലം രേഖാ മൂലം നല്‍കാമെന്ന് റൈയുടെ കുടുംബാംഗങ്ങള്‍ ജില്ലാ പഞ്ചായത്തിനെ അറിയിച്ചതായി ജില്ലാ പഞ്ചായത്തംഗം കെ. ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരകത്തിനും പി. സ്മാരകത്തിനും വേണ്ടണ്ടി 50 ലക്ഷം രൂപ നീക്കിവച്ചിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടണ്ടായില്ല.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്, പ്രദേശത്തെ ജില്ലാ പഞ്ചായത്തംഗം, കവി കിഞ്ഞണ്ണ റൈയുടെ കുടുംബത്തിലെ ഒരാള്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."